Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുല്ലരിയാൻ പോയ...

പുല്ലരിയാൻ പോയ പെ​ൺ​കു​ട്ടി കൊല്ലപ്പെട്ടു​; യു.​പി​യി​ൽ പോലീസിനെ​ കല്ലെറിഞ്ഞ്​ ജനം

text_fields
bookmark_border
Local BJP Leader Among 4 Accused Of Gang-Raping Madhya Pradesh Woman
cancel

‌ല​ക്നോ: ഉത്തർപ്രദേശിൽ പു​ല്ലു ചെ​ത്താ​ൻ പോ​യ 16 കാരി കൊല്ലപ്പെട്ടനിലയിൽ. അലിഗഡ്​ ജില്ലയിലാണ്​ സംഭവം. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പോലീസിന്​ നേരെ കല്ലെറിഞ്ഞതിനെ തുടർന്ന്​ പൊലീസ്​ ഉ​േദ്യാഗസ്ഥന്​ പരിക്കേറ്റു. പുല്ല്​ വെട്ടാൻ പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ​ നടത്തിയ തെരച്ചിലിലാണ്​ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥൻ മുനിരാജ് പറഞ്ഞു.

അന്വേഷണം ആരംഭിച്ചെന്നും, പ്രതികളെന്ന്​ സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യുകയാണെന്നും പൊലീസ്​ വിശദീകരിച്ചു.

ഫെബ്രുവരി 17 ന് ഉന്നാവോ ജില്ലയിൽ സമാനമായ സാഹചര്യങ്ങളിൽ രണ്ട്​ പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മ​റ്റൊരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു. മൂന്ന്​ പെൺകുട്ടികളും കന്നുകാലികള്‍ക്ക് പുല്ല് തേടി പോയതായിരുന്നു ഏറനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന്​ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:utharpradeshFound DeadGirl
News Summary - Girl Found Dead In UP's Aligarh Field
Next Story