Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറാഗിങ്ങിനിടെ...

റാഗിങ്ങിനിടെ പെൺകുട്ടിയെ നിർബന്ധിച്ച് ചുംബിപ്പിച്ചു; മുതിർന്ന വിദ്യാർഥികൾക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്

text_fields
bookmark_border
Ragging
cancel

ഒഡിഷയിലെ സർക്കാർ കോളജിൽ റാഗിങ്ങിന്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർഥിനിയെ ചുംബിക്കാൻ ആൺകുട്ടിയെ നിർബന്ധിച്ചു. സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ അഞ്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

ഗഞ്ചം ജില്ലയിലെ കോളജിലാണ് സംഭവം. കഴിഞ്ഞ മാസം കോളജിൽ ചേർന്ന ഒന്നാം വർഷ വിദ്യാർഥിയെ ഗ്രൗണ്ടിൽ മുതിർന്ന വിദ്യാർഥികളുടെ നിർബന്ധപ്രകാരം ഒന്നാം വർഷ വിദ്യാർഥിയായ മറ്റൊരു ആൺകുട്ടി ചുംബിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗ്രൗണ്ടിൽ മതിലരികിലായി പെൺകുട്ടി ഇരിക്കുകയും ചുറ്റും മുതിർന്ന വിദ്യാർഥികൾ കൂടി നിൽക്കുകയും ചെയ്യുന്നുണ്ട്. അവർ ഒന്നാം വർഷ വിദ്യാർഥിയായ ആൺകുട്ടിയോട് പെൺകുട്ടിയെ ചുംബിക്കാൻ നിർബന്ധിച്ചു. ആൺകുട്ടി അവരോട് തർക്കിക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ കരുതിയ വടികൊണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആൺകുട്ടി പെൺകുട്ടിയെ ചുംബിച്ച ശേഷം മാറി നൽക്കുകയും മുതിർന്ന വിദ്യാർഥികളോട് തർക്കിക്കുകയും ​ചെയ്യുന്നുണ്ട്. പെൺകുട്ടി അവിടെ നിന്ന് എഴുന്നേറ്റ് പോകാൻ ശ്രമിച്ചപ്പേആൾ സീനിയർ സമ്മതിക്കാതെ കൈപിടിച്ച് അവിടെ തന്നെ ഇരുത്തുന്നതും വിഡിയോയിൽ കാണാം. ഈ കൂട്ടത്തിലുള്ള പെൺകുട്ടികൾ നടപടിയെ എതിർക്കാതെ ചിരിച്ചു​കൊണ്ടിരിക്കുന്നതും വിഡിയോയിലുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട 12 വിദ്യാർഥികളെ കണ്ടെത്തി കോളജിലെ റാഗിങ് വിരുദ്ധ സമിതി അവരെ പുറത്താക്കിയെന്ന് പ്രിൻസിപ്പൽ അറിയിച്ചു. രണ്ടാം വർഷ വിദ്യാർഥകളായ പ്രതികളെ അവസാന വർഷ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കി. പ്രധാന പ്രതിയും അവസാന വർഷ വിദ്യാർഥിയുമായ അഭിഷേക് നഹാക്(24)ന് ജാമ്യം ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raggingHarassement
News Summary - girl Forcibly Kissed At Odisha College
Next Story