ഉത്തരാഖണ്ഡിലെ ക്വാറൻറീൻ കേന്ദ്രത്തിൽ പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചു; മൂന്ന് പേർക്കെതിരെ കേസ്
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ക്വാറൻറീൻ കേന്ദ്രത്തിൽ പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. കുടുംബത്തോടൊപ്പം നൈനിറ്റാൾ ജില്ലയിലെ താലി സേതി എരിയയിലെ ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ബെറ്റാൽഗാട്ടിലെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സ്കൂളിലെ ഒഴിഞ്ഞ കിടന്ന ഒരു ക്ലാസ്മുറിയാണ് ഉത്തരാഖണ്ഡിൽ ക്വാറൻറീൻ കേന്ദ്രമാക്കി മാറ്റിയത്. ഇവിടെ പ്രാഥമിക സൗകര്യങ്ങളൊന്നും ഒരുക്കിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് റവന്യു സബ്-ഇൻസ്പെക്ടർ രാജ്പാൽ സിങ്, വി.ഡി.ഒ ഉമേഷ് ജോഷി, അസിസ്റ്റൻറ് ടീച്ചർ കരൺ സിങ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ക്വാറൻറീൻ കേന്ദ്രത്തിൽ പാമ്പുകൾ വരാനുള്ള സാധ്യതയുണ്ടെന്ന് കുട്ടിയുടെ കുടുംബം പരാതിപ്പെട്ടെങ്കിലും അധികൃതർ ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
