Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരിയെ പുലി കടിച്ചുകൊന്നു

text_fields
bookmark_border
നാട്ടുകാർ റോഡ് ഉപരോധിച്ചു; പന്തല്ലൂരിൽ ഞായറാഴ്ച ഹർത്താൽ
leopard
cancel

ഗൂഡല്ലൂർ: കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരിയെ പുലി കടിച്ചുകൊന്നു. പന്തലൂർ ഉപ്പട്ടിക്കടുത്ത് തൊണ്ടിയാളത്തെ ഇതര സംസ്ഥാന തൊഴിലാളി ശിവസങ്കർ കറുവാളിന്‍റെ മകൾ മൂന്നര വയസ്സുകാരി നാൻസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു മരണം.

ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാങ്കോറഞ്ച് എസ്റ്റേറ്റ് പാടിക്ക് സമീപത്ത് വെച്ച് പുലി ആക്രമിക്കുകയായിരുന്നു. കൂടെയുള്ള കുട്ടികളുടെ കരച്ചിൽകേട്ട് തൊഴിലാളികൾ അടക്കമുള്ളവർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയാണ് പന്തലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പന്തലൂർ ചേരമ്പാടി ടൗണുകളിൽ റോഡ് ഉപരോധിച്ചു. ഞായറാഴ്ച പന്തലൂരിൽ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.


ഉപ്പട്ടിക്ക് സമീപം കൊളപള്ളിയിൽ വ്യാഴാഴ്ച വൈകീട്ട് ഒരു ബാലികയെ പുലി ആക്രമിച്ചിരുന്നു. പുലിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കൊളപ്പള്ളിയിൽ ഹർത്താൽ നടത്തിയിരുന്നു. തുടർന്ന് പുലിയെ വെടിവെക്കാൻ ഉത്തരവിറങ്ങിയിരുന്നു. ഇതിനിടയിലാണ് മൂന്നര വയസ്സുകാരിയെ പുലി കൊന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - girl died in leopard attack at Gudalur
Next Story