Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേര ഹോസ്​റ്റലിൽ...

ദേര ഹോസ്​റ്റലിൽ കഴിഞ്ഞ പെൺകുട്ടിയെ കാണാനില്ലെന്ന്​ കുടുംബം

text_fields
bookmark_border
Dera
cancel

ന്യൂഡൽഹി: സിർസയിലെ ദേര സച്ച സൗധ ​ആസ്​ഥാനത്ത്​ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കാണാനില്ലെന്ന്​  കുടംബം. ബലാത്​സംഗക്കേസിൽ ദേര നേതാവ്​ ഗുർമീത്​ റാം റഹീം കുറ്റക്കാരനാണെന്ന വിധി വന്നതോടെയാണ്​ കുട്ടിയെ കാണാതായിരിക്കുന്നത്​. 

ഹരിയാനയിലെ തിവാല സ്വദേശിയായ ശ്രദ്ധയെയാണ്​ കാണാതായിരിക്കുന്നത്​. ​േദരയിൽ പെൺകുട്ടികൾക്ക്​ വേണ്ടിയുള്ള ഹോസ്​റ്റലായ സഹെ ​ൈബതിയാൻ ബസീരയിലായിരുന്നു ശ്രദ്ധ താമസിച്ചിരുന്നത്​. എന്നാൽ 2008 മുതൽ പെൺകുട്ടി കുടംബവുമായി ബന്ധം പുലർത്തുന്നില്ല. 
ദേര നടത്തുന്ന മാസികയിൽ ശ്രദ്ധ യോഗ പരിശീലകയാണെന്ന്​ കാണിച്ചിരുന്നു. ഇതാണ്​ അവളെ കുറിച്ച്​ തങ്ങൾക്ക്​ ലഭിച്ച അവസാന വിവരമെന്ന്​ ബന്ധു പർമീന്ദർ സിങ്​ പറഞ്ഞു. 

ഗുർമീതി​െന ശിക്ഷിച്ച വിവരമറിഞ്ഞ്​ ശ്രദ്ധയുടെ കുടുംബം സിർസയി​െലത്തി അവളെ കാണണനമന്ന്​ ആവശ്യ​െപ്പട്ടിരുന്നു. എന്നാൽ റാം റഹീമിനെ ശിക്ഷിച്ചതറിഞ്ഞ്​ അവൾ നാടുവിട്ടു പോയെന്ന്​ ഹോസ്​റ്റലി​​െൻറ വാർഡൻ പറഞ്ഞു. 2008ൽ തന്നെ തങ്ങൾ അവ​ളുമായി സംസാരിക്കാൻ ശ്രമിച്ചിരു​െന്നങ്കിലും അധികൃതർ അനുവദിച്ചില്ല. ദേര അധികൃതരെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിഷ്​ഫലമായെന്നും ബന്ധുക്കൾ പറഞ്ഞു. പ്രദേശത്ത്​ ഇപ്പോഴും കർഫ്യൂ നിലനിൽക്കുന്നതിനാൽ ദേര ​െകട്ടിടത്തിൽ പ്രവേശിക്കാനാകുന്നി​െല്ലന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. 

ദേരയി​െല ​െപൺകുട്ടികളുടെ ഹോസ്​റ്റലിൽ പ്രായപൂർത്തിയാകാത്ത 29 പെൺകുട്ടികളു​െണ്ടന്നാണ്​ വിവരം. ഇവരിൽ എട്ടു പേർ തങ്ങൾ ഇവി​െട സന്തുഷ്​ടരാണെന്നും പുറത്തുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ ദേര മാനേജ്​​െമൻറി​​െൻറ സഹായത്തോടെ പൊലീസ്​ അവരെ പുറത്തെത്തിച്ച്​ വിവിധ ജുവനൈൽ ഹോമുകളിൽ താമസിപ്പിച്ചിരിക്കുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dera sacha saudamalayalam newsGurmeet Ram RahimSirsaGirls Hostal
News Summary - Girl From Dera Hostal Missing - India News
Next Story