Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗക്കേസില്‍...

ബലാത്സംഗക്കേസില്‍ നടപടിയില്ല; യോഗിയുടെ വസതിക്കു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

text_fields
bookmark_border
ബലാത്സംഗക്കേസില്‍ നടപടിയില്ല;  യോഗിയുടെ വസതിക്കു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എ​ക്കെതിരായ ബലാത്സംഗ പരാതി പൊലീസ്​ അന്വേഷിക്കും. ബംഗർമൗ എം.എൽ.എ കുൽദീപ്​ സിങ്​ സെൻഗാറി​നെതിരെയാണ്​ പരാതി. ഒരു വർഷം മുമ്പ്​ നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ്​ നടപടിയെടുക്കുന്നില്ലെന്ന്​ കാണിച്ച്​ യുവതി ഞായറാഴ്​ച രാവിലെ മുഖ്യമന്ത്രിയുടെ വീടിനുസമീപം ദേഹത്ത്​ മണ്ണെണ്ണയൊഴിച്ച്​ തീകൊളുത്താൻ ശ്രമം നടത്തിയിരുന്നു. 

ഇതേതുടർന്ന്​ എം.എൽ.എയുടെ സഹോദരൻ അതുലിനും മറ്റു ചിലർക്കുമെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തു. ഗൂഢാലോചന നടത്തിയതിന്​ എം.എൽ.എയെയും എഫ്​.​െഎ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കഴിഞ്ഞവർഷം മേയിൽ കുൽദീപ്​ സിങ്​ സെൻഗാറും കൂട്ടാളികളും ചേർന്ന്​ ബലാത്സംഗം ചെയ്​തെന്നാണ്​ യുവതിയുടെ പരാതി. പരാതി നൽകിയിട്ടും പൊലീസ്​ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്​ യുവതി കോടതിയെയും സമീപിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAttempts SuicidebjpYogi Adityanath
News Summary - Girl Attempts Suicide Near Yogi Adityanath's Home -India news
Next Story