Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശാഖ​പട്ടണത്ത്​...

വിശാഖ​പട്ടണത്ത്​ തിരക്കേറിയ തെരുവിൽ 17കാരിയെ കഴുത്തറുത്ത്​ കൊന്നു

text_fields
bookmark_border
വിശാഖ​പട്ടണത്ത്​ തിരക്കേറിയ തെരുവിൽ 17കാരിയെ കഴുത്തറുത്ത്​ കൊന്നു
cancel

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത്​ തിരക്കേറിയ തെരുവിൽ പെൺകുട്ടിയെ കഴുത്തറുത്ത്​ കൊന്നു. 17കാരിയായ വരലക്ഷ്​മിയാണ്​ കൊല്ലപ്പെട്ടത്​. പെൺകുട്ടിയുമായി വഴക്കിട്ടതിന്​ ശേഷം അനിൽ എന്ന യുവാവ്​ കഴുത്തറുക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

സായിബാബ ക്ഷേത്രത്തിന്​ സമീപം ഗജുവാക്ക ഏരിയയിലെ സുന്ദരയ്യ കോളനിയിലാണ്​ സംഭവം. വരലക്ഷ്​മിയെ വഴിയിൽ തടഞ്ഞു നിർത്തി വഴക്കിട്ടതിന്​ ശേഷമാണ്​ പ്രതി കഴുത്തറുത്തത്​. പെൺകുട്ടി സംഭവസ്ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു.

പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ്​ കൊലപാതകത്തിന്​ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisakhapatnamGirl Murder
News Summary - Girl, 17, Attacked On Crowded Street In Visakhapatnam, Throat Slit; Dies
Next Story