Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹാഭ്യർഥന...

വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
crime
cancel

ബദോഹി: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വെടിവെച്ചുകൊന്നു. യു.പിയിലെ ബദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് ആണ് കൊല്ലപ്പെട്ടത്.

അനുരാധയും ബന്ധു നിഷയും ബുധനാഴ്ച വൈകീട്ട് കോച്ചിങ് സെന്ററിലെ ക്ലാസിനു ശേഷം വീട്ടി​ലേക്ക് മടങ്ങുമ്പോഴാണ് പ്രതി ആക്രമിച്ചത്. അരവിന്ദ് വിശ്വകർമ എന്ന 22 കാരനാണ് പ്രതി. ഇയാൾ പെൺകുട്ടിയുടെ തലക്ക് ​വെടിവെച്ചു. പെൺകുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു.

പ്രതി പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നുവെന്നും പെൺകുട്ടി അത് നിരസിച്ചതാണ് കൊലപാതക​ത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമികാന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അനിൽ കുമാർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ വെടിവെച്ചുകൊന്നു
Next Story