13 കാരിയുടെ കൊലപാതകം; കുറ്റാരോപിതൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
text_fieldsപ്രതീകാത്മക ചിത്രം
താനെ: 13 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലെ കുറ്റാരോപിതനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
ആളൊഴിഞ്ഞ മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി താമസക്കാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജനുവരി 13 ന് എട്ടാം ക്ലാസുകാരിയെ കാണാതായ കേസിൽ മാതാപിതാക്കൾ നൽകിയ പരാതിപ്രകാരം കല്യാൺ പൊലീസ് തട്ടികൊണ്ടുപോകലിന് കേസെടുത്തിരുന്നു. കുട്ടിയുടെ ശരീരത്തിൽ പൊള്ളിയപാടുകൾ കണ്ടെത്തിയതായും, സംഭവസ്ഥലത്തു നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തതായും അധികൃതർ പറഞ്ഞു.
കണ്ടെത്തിയ മൊബൈലുകളിലൊന്ന് 22 കാരനായ യുവാവിന്‍റേതാണെന്നും യുവാവിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടത്തിയതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവാവ് കൊല നടത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

