Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമ്പത് വർഷങ്ങൾക്ക്...

ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും

text_fields
bookmark_border
ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും
cancel

ഭുപനേശ്വർ: ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും. 2015ൽ കോൺ​ഗ്രസ് വിട്ട് ​ഗിരിധർ ​​ഗമാം​ഗ്, ഭാര്യ ഹേമ ഗമാം​ഗ്, മകൻ ശിശിർ ​ഗമാം​ഗ് എന്നിവരാണ് കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയത്. രാജ്യത്ത് തത്വാധിഷ്ഠിത രാഷ്ട്രീയം നടത്തുന്ന ഒരേയൊരു പാർട്ടി കോൺ​ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കൊപ്പം മുൻ എം.പി സഞ്ജയ് ഭോയ്യും പാർട്ടിയിൽ ചേർന്നിരുന്നു.

കോൺ​ഗ്രസ് തനിക്ക് 11 തവണ മത്സരിക്കാൻ അവസരം തന്നിരുന്നുവെന്നും പ്രവർത്തകരെ ബഹുമാനിക്കാൻ കോൺ​ഗ്രസ് പാർട്ടിക്ക് എന്നും സാധിച്ചിട്ടുണ്ടെന്നും ​ഗമാം​ഗ് പറഞ്ഞു. രാഹുൽ ​ഗാന്ധിക്കൊപ്പം ന്യായ് യാത്രയിൽ പങ്കുചേരുമെന്നും രാജ്യത്തിൻ്റെ നീതിക്കായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1972ൽ കോരാപുടിൽ നിന്നും വിജയിച്ച ​ഗമാം​ഗ് 1977, 1980, 1984, 1989, 1991, 1996, 1998, 2004 തുടങ്ങിയ വർഷങ്ങളിലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1999 ഫെബ്രുവരി 17 മുതൽ ഡിസംബർ ആറ് വരെ ഒഡീഷ മുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 201ൽ ബി.ജെ.പിക്കൊപ്പം ചേർന്ന ​ഗമാം​ഗ് 2023ൽ ബി.ആർ.എസിന്റെ ഭാ​ഗമാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressBJPBRSGiridhar gamang
News Summary - giridhar gamang joined congress after 9 years
Next Story