Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightറിലയൻസ്​ റീടെയിലിൽ...

റിലയൻസ്​ റീടെയിലിൽ വീണ്ടും നിക്ഷേപം

text_fields
bookmark_border
റിലയൻസ്​ റീടെയിലിൽ വീണ്ടും നിക്ഷേപം
cancel

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിൽ വീണ്ടും നിക്ഷേപം. 7350 കോടി രൂപയുടെ നിക്ഷേപമാണ്​ കമ്പനിയുടെ റീടെയിൽ വിഭാഗത്തിൽ ഉണ്ടായത്​. സിംഗപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ​​വെൽത്ത്​ ഫണ്ട്​ ജി.ഐ.സി, നിക്ഷേപം സ്ഥാപനം ടി.പി.ജി തുടങ്ങിയവയാണ്​ റിലയൻസ്​ റീടെയിലിൽ പണമിറക്കിയത്​.

ഇതിൽ ജി.ഐ.സി 5,512.5 കോടിയും ടി.പി.ജി 1,837.5 കോടിയും നിക്ഷേപിച്ചു. നിക്ഷേപത്തോടെ റിലയൻസ്​ റീടെയിലിൻെറ ഓഹരി മൂല്യം 4.285 ലക്ഷം കോടിയായി ഉയർന്നു.

ഒക്​ടോബർ ഒന്നിന്​ അബുദബിയിൽ നിന്നുള്ള നിക്ഷേപസ്ഥാപനമായ മുദാബാല 6,247.5 കോടി നിക്ഷേപിച്ചിരുന്നു. 1.4 ശതമാനം ഓഹരിയാണ്​ മുദാബല വാങ്ങിയത്​. യു.എസിൽ നിന്നുള്ള സിൽവർലേക്കും റിലയൻസ്​ റീടെയിലിൽ നിക്ഷേപം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reliance retailGICTPG
Next Story