Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിഹാർ ജയിലിൽ...

തിഹാർ ജയിലിൽ ‘പ്രേതവിളയാട്ടം’; നട്ടംതിരിഞ്ഞ്​ ജയിൽ ജീവനക്കാർ

text_fields
bookmark_border
തിഹാർ ജയിലിൽ ‘പ്രേതവിളയാട്ടം’; നട്ടംതിരിഞ്ഞ്​ ജയിൽ ജീവനക്കാർ
cancel

ന്യൂഡൽഹി: അർധരാത്രിയോടടുക്കു​േമ്പാൾ വിദൂരതയിൽനിന്ന്​ ഓരിയിടൽ, ഉറങ്ങിക്കിടക്കു​േമ്പാൾ ചുറ്റിലും കാൽപ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചിലരുടെ പുതപ്പ്​ ആരോ വലിച്ചെടുക്കുന്നു... ഓരോരുത്തർക്കും ഓരോതരം അനുഭവങ്ങളാണ്. ‘പ്രേതബാധയുടെ’ പേടിപ്പെടുത്തുന്ന കഥകൾ പറയുന്നതാക​ട്ടെ രാജ്യത്തെ ഏറ്റവും വലിയ തടവറയായ തിഹാറിലെ തടവുപുള്ളികൾ​. എന്നാൽ, ഇതുമൂലം പൊറുതിമുട്ടിയിരിക്കുകയാണ്​ ജയിൽ അധികാരികൾ.

എല്ലാം വെറും തോന്നലുകളാണ്​ എന്ന്​ ഉത്തമ ബോധ്യമുണ്ടെങ്കിലും ഓരോരുത്തരുടേയും പരാതികൾ പ്രത്യേകം പരിഹരിക്കണം. ശരീരത്തി​​െൻറ ആരോഗ്യം പോലെത്തന്നെ മാനസിക ആരോഗ്യവും പ്രധാനമാണെന്ന്​ ഉദ്യോഗസ്​ഥർ പറയുന്നു.

രാവിലെ ഉണരു​േമ്പാൾ കടുത്ത തലവേദനയും ക്ഷീണവുമാണ്​ പല പുള്ളികൾക്കും. തലേ രാത്രിയിലെ ഭീകരാനുഭവമാണത്രെ കാരണം. ഉടനെ ഇവരെ ആശുപത്രിയിലെത്തിക്കണം. ഇതുകൂടാതെ പേടി വിട്ടുമാറാത്തവർക്ക്​ കൗൺസലിങ്ങും ഏർപ്പാടാക്കണം. മറ്റു ചിലർക്കുവേണ്ടി ബാധയൊഴിപ്പിക്കാൻ പൂജയും നടത്തി. എന്നിട്ടും ‘പ്രേതം’ വിട്ടുപോയിട്ടില്ല.
ചില സെല്ലുകളിൽ തടവുപുള്ളികൾ തമ്മിലുണ്ടായ അടിപിടിയിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്​. മറ്റു​ ചിലയിടത്ത്​ തൂങ്ങിമരണം സംഭവിച്ചിട്ടുണ്ട്​. ഇങ്ങനെയുള്ള സെല്ലുകളിൽ നിന്നാണ്​ പ്രേതകഥകൾ കൂടുതലും പുറത്തുവരുന്നത്​. തൂക്കിക്കൊല ശിക്ഷ നടപ്പാക്കുന്ന മുറിയുടെ അടുത്തുള്ള ​ജയിൽ നമ്പർ മൂന്ന്​ ആണ്​ ബാധ കൂടുതലുള്ള സ്​ഥലം. അതിനിടെ പ്രേതങ്ങൾക്ക്​ മുഖവുമുണ്ടെന്ന്​ തടവുപുള്ളികളിൽ നിന്നുതന്നെ ‘വ്യക്​തമായി’. 1984ൽ തൂക്കിലേറ്റപ്പെട്ട കശ്​മീരി വിഘടനവാദി നേതാവ്​ മഖ്​ബൂൽ ഭട്ട്​, 2013ൽ തൂക്കിലേറ്റപ്പെട്ട അഫ്​സൽ ഗുരു എന്നിവരുടെ പ്രേതങ്ങളെയാണത്രെ ചിലർ നേരിട്ട്​ കണ്ടത്​.

കടുത്ത മാനസിക സമ്മർദവും ചെയ്​ത കുറ്റങ്ങൾ വേട്ടയാടുന്നതുമാണ്​ പലപ്പോഴും തടവുപുള്ളികളെ ഇത്തരം അനുഭവങ്ങളിലേക്ക്​ നയിക്കുന്നതെന്ന്​ സർ ഗംഗാറാം ആശുപത്രിയിലെ മനഃശാസ്​ത്ര വിഭാഗം മേധാവി രാജീവ്​ മേത്ത പറയുന്നു. സ്​ഥിരം കുറ്റവാളികളേക്കാൾ അവിചാരിതമായി കൊടും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിലാണ്​ പ്രേതഭീതി കൂടുതൽ​. ശരിയായ കൗൺസലിങ്​​, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം ബാധ മാറ്റിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിൽപുള്ളികളുടെ പ്രേതകഥകൾ വെറും അഭ്യൂഹം മാത്രമാണെന്ന്​ തിഹാർ ജയിൽ പി.ആർ.ഒ രാജ്​കുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tihar jailmalayalam newsindia newsghost jail
News Summary - ghosts fear in Tihar jail-india news
Next Story