Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഇ.ഡി ടി.വി പൊട്ടിത്തെറിച്ച് 17 കാരൻ മരിച്ചു

text_fields
bookmark_border
എൽ.ഇ.ഡി ടി.വി പൊട്ടിത്തെറിച്ച് 17 കാരൻ മരിച്ചു
cancel

ഗാസിയബാദ്: എൽ.ഇ.ഡി ടി.വി പൊട്ടിത്തെറിച്ച് 17കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയബാദിലാണ് സംഭവം. ഹർഷ് വിഹാർ സ്വദേശിയായ ഓമേന്ദ്രയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഓമേന്ദ്രയുടെ അമ്മ ഓംവതി, സുഹൃത്ത് കരൺ എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഓമേന്ദ്ര ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊട്ടിത്തെറിയെ തുടർന്ന് ടി.വിയുടെ ചില്ല് കഴുത്തിലും മുഖത്തും കുത്തിക്കയറിയാണ് ഓമേന്ദ്രക്ക് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ വീടിന്‍റെ ഭിത്തിയും തകർന്നിട്ടുണ്ട്. സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായും സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് ആദ്യം കരുതിയതെന്നും പ്രദേശവാസികൾ പറഞ്ഞു.

ഭിത്തിയിൽ ഘടിപ്പിച്ച എൽ.ഇ.ഡി ടിവി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ghaziabad teen dies LED TV at his house explodes
Next Story