Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്​.ടിയും നോട്ട്​...

ജി.എസ്​.ടിയും നോട്ട്​ നിരോധനവും​ ആൾക്കൂട്ടകൊലക്ക്​ കാരണം- രാഹുൽ

text_fields
bookmark_border
ജി.എസ്​.ടിയും നോട്ട്​ നിരോധനവും​ ആൾക്കൂട്ടകൊലക്ക്​ കാരണം- രാഹുൽ
cancel

ന്യൂഡൽഹി: ജി.എസ്​.ടി, നോട്ട്​ നിരോധനം, തൊഴിലില്ലായ്​മ എന്നിവയാണ്​ ​ഇന്ത്യയിലെ ആൾക്കൂട്ടകൊലപാതകങ്ങൾക്ക്​ കാരണമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ജി.എസ്​.ടി നടപ്പാക്കിയത്​ മൂലം രാജ്യത്തെ ചെറുകിട വ്യവസായങ്ങൾ തകർന്നുവെന്ന്​ രാഹുൽ കുറ്റപ്പെടുത്തി. ഇത്​ ആളുകളിൽ കടുത്ത നിരാശക്ക്​ കാരണമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജർമ്മനിയിലെ ഹാംബർഗിൽ സംസാരിക്കു​േമ്പാഴാണ്​ ജി.എസ്​.ടി, നോട്ട്​ നിരോധനം എന്നിവക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയത്​.

വികസനപ്രക്രിയയയിൽ നിന്ന്​ ഒരു വിഭാഗത്തെ ഒഴിവാക്കുന്നത്​ അപകടകരമായ പ്രവണതയാണെന്ന്​ ​െഎ.എസി​​​​െൻറ വളർച്ചയെ ഉദാഹരണമാക്കി രാഹുൽ ഗാന്ധി മുന്നറിയിപ്പ്​ നൽകി. 21ാം നൂറ്റാണ്ടിൽ ഏതെങ്കിലുമൊരു വിഭാഗത്തെ വികസന പ്രവർത്തനങ്ങളിൽ നിന്ന്​ മാറ്റിനിർത്തുന്നത്​ വലിയ പ്രത്യാഘാതങ്ങൾക്ക്​ കാരണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ദലിതരെയും ന്യൂനപക്ഷങ്ങളെയും ബി.ജെ.പി സർക്കാർ വികസപ്രവർത്തനങ്ങളിൽ അവഗണിക്കുകയാണ്​. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ പൂർണമായും തകർക്കുകയായിരുന്നു നോട്ട്​ നിരോധനം. വൻകിടക്കാർക്കു ലഭിക്കുന്ന അതേ നേട്ടങ്ങൾ രാജ്യത്തെ കർഷകർക്കും ന്യൂനപക്ഷങ്ങൾക്കും ലഭിക്കണമെന്ന്​ ബി.ജെ.പി സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന്​ രാഹുൽ കുറ്റപ്പെടുത്തി. പ്രശ്​നങ്ങൾ അംഗീകരിച്ച്​ അതിനുള്ള പരിഹാരം കാണുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstdemonitisationmalayalam newsRahul Gandhi
News Summary - In Germany, Rahul Gandhi Blames Unemployment For Lynchings-india news
Next Story