Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജർമ്മൻ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം മാർച്ച് 22 മുതൽ
text_fieldsbookmark_border
ന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമിയർ അടുത്തയാഴ്ച ഇന്ത്യയിലെത്തും. മാർച്ച് 22 മുതൽ 25 വരെയാണ് സന്ദർശനം നടത്തുക. പ്രസിഡന്‍റായ ശേഷമാണ് ഫ്രാങ്ക് വാൾട്ടറിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഇന്ത്യയിലെത്തുന്ന ഫ്രാങ്ക് വാൾട്ടർ വാരണാസിയും ചെന്നൈയും സന്ദർശിക്കും. ഉന്നതതല ഉദ്യോഗസ്ഥരും ചരിത്രകാരന്മാരും മാധ്യമ പ്രവർത്തകരും അദ്ദേഹത്തെ അനുഗമിക്കും. കഴിഞ്ഞ വർഷം മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനി സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ജർമൻ വൈസ് ചാൻസലറായി ആംഗലാ മാർക്കലെ നാലാം തവണയും തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
