സിംഹഗർജനം; തടവു ജീവിതം
text_fieldsേജാർജ് ഫെർണാണ്ടസ് എന്നേ മരിച്ചു! അദ്ദേഹത്തെ അടുത്തറിയുന്നവർ അങ്ങനെ പറയും. ഒരു പതിറ്റാണ്ടായി ഒന്നുമറിയാത്ത ജീവിതമായിരുന്നു അത്. അൽഷൈമേഴ്സും പാർക്കിൻസൺസും ഒരു മനുഷ്യനെ ഒരുപോലെ കീഴടക്കിയാൽ? അത് സമ്മാനിച്ച മറവിയുടെയും അവശതകളുടെയും ലോകത്ത് ജീവച്ഛവമായി ഫെർണാണ്ടസ് കഴിഞ്ഞു. ഒന്നും അറിഞ്ഞില്ല; അറിയാൻ കഴിഞ്ഞില്ല. ഒരർഥത്തിൽ അത് വ്യക്തിപരമായ ഭാഗ്യം.
കൃഷ്ണമേനോൻ മാർഗിലെ മൂന്നാംനമ്പർ ബംഗ്ലാവിൽനിന്ന് ഒമ്പതുവർഷം മുമ്പ് പഞ്ചശീൽ പാർക്കിലെ എസ്-114ാം നമ്പർ ഫ്ലാറ്റിലേക്ക് ചേക്കേറിയത് ഫെർണാണ്ടസ് അറിഞ്ഞിട്ടുണ്ടാവില്ല. വേർപിരിഞ്ഞ ഭാര്യയും സന്തതസഹചാരിയായ പാർട്ടി പ്രവർത്തകയും കളിച്ചു വളർന്ന സഹോദരന്മാരും ഫെർണാണ്ടസിനെ വിട്ടുകിട്ടാൻ നടത്തിയ നിയമപോരാട്ടം.
അതിനൊടുവിൽ, ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയ ഭാര്യ ലൈല കബീറിനൊപ്പം ഫെർണാണ്ടസ് കഴിയെട്ട എന്നാണ് കോടതി വിധിച്ചത്. ലൈലയുടെ നോട്ടവും പരിചരണവും ശരിയാവുന്നില്ലെന്ന പരാതിയുമായി സഹോദരന്മാരായ റിച്ചാർഡും ൈമക്കിളും വീണ്ടുമൊരു വട്ടംകൂടി കോടതി കയറി നോക്കിയതാണ്. പക്ഷേ, ലൈലക്കൊപ്പം കഴിയാനാണ് ഫെർണാണ്ടസിന് താൽപര്യമെന്നാണ് അദ്ദേഹത്തെ സ്വകാര്യമായി കേട്ടതിൽനിന്ന് ഡൽഹി ഹൈകോടതി വായിച്ചെടുത്തത്.
നിയമപരമായ ബന്ധങ്ങളൊന്നുമില്ലാത്ത ജയ െജയ്റ്റ്ലിക്കാകെട്ട, ആ അധികാരം ചോദ്യംചെയ്ത ലൈലക്കു മുന്നിൽ മുട്ടുമടക്കുകയല്ലാതെ വഴിയുണ്ടായില്ല. ജയ െജയ്റ്റ്ലിയുടെ നിയന്ത്രണത്തിലായിരുന്ന കൃഷ്ണമേനോൻ മാർഗിലെ ബംഗ്ലാവിൽനിന്ന് പഞ്ചശീൽ പാർക്കിലെ തെൻറ ഫ്ലാറ്റിലേക്ക് മാറ്റിയശേഷം ഇതുവരെയും ലൈലയുടെ പരിചരണത്തിലായിരുന്നു ഫെർണാണ്ടസ്.
സഹോദരന്മാർക്കും ജയ െജയ്റ്റ്ലിക്കും നിശ്ചിത ഇടവേളകളിൽ അവിടെ ചെന്ന് ഫെർണാണ്ടസിനെ കാണാനും വിവരങ്ങൾ തിരക്കാനും കോടതിയുടെ അനുമതി ഉണ്ടായിരുന്നു.ഒരർഥത്തിൽ, തുടക്കം മുതൽ ഒടുക്കം വരെ തടവിലായിരുന്നു ആ ജീവിതം. സെമിനാരിയിൽനിന്ന് ‘തടവു’ ചാടിയാണ് തൊഴിലാളി മുന്നേറ്റങ്ങളിലേക്കും രാഷ്ട്രീയത്തിലേക്കും കുതിച്ചത്. ഇന്ദിരയെ നേരിടാൻ കെൽപുള്ള നേതാവായി വളർന്ന ഫെർണാണ്ടസിന് ഇന്ദിര വിധിച്ചതും തടവു ജീവിതം. അടിയന്തരാവസ്ഥക്കെതിരെ ഗർജിച്ച സിംഹത്തെ തടവിൽ കിടക്കുേമ്പാൾ പോലും മുസഫർപൂരുകാർ ലോക്സഭയിേലക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു; വിലങ്ങ് പൊട്ടിച്ചു.
വിപ്ലവ സൂര്യനും സിംഹഗർജനവുമൊക്കെയായി ജീവിതത്തിെൻറ ആദ്യപകുതി ഇങ്ങനെ ജ്വലിച്ച ജോർജ് ഫെർണാണ്ടസിന് രണ്ടാംപകുതി ഒരുഘട്ടം പിന്നിട്ടപ്പോഴേക്ക് പാളം തെറ്റി. അധികാര രാഷ്ട്രീയത്തിെൻറ ചതുരംഗപ്പലകയിലെ പ്രധാന കുതിരയാക്കി ഇന്ദിരവിരോധിയെ ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്തത്. അഥവാ, ഫെർണാണ്ടസ് കാവിരാഷ്ട്രീയത്തിെൻറ തടവുകാരനായി. സോഷ്യലിസ്റ്റ് സിംഹഗർജനമൊക്കെ എന്നേ നിലച്ചു. ഡൈനമിറ്റ് കേസിൽ പ്രതിയാക്കപ്പെട്ട ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായിരിക്കുേമ്പാഴാണ് ഇന്ത്യ വീണ്ടും അണുബോംബ് പൊട്ടിച്ചത്. പ്രതിരോധ മന്ത്രിയുടെ വസതി ക്രമക്കേടുകളുടെ താവളമായെന്ന ആരോപണം നുരഞ്ഞുപൊന്തി. അഴിമതിക്കും വിദേശ കുത്തകകൾക്കുമെതിരെ ഗർജിച്ച കാലം പോയി ശവപ്പെട്ടി, തെഹൽക്ക കുംഭകോണങ്ങളുടെ കഥകളിൽ ഫെർണാണ്ടസിെൻറ രാഷ്ട്രീയജീവിതം മലിനമായി.
2004ൽ അധികാരത്തിൽനിന്ന് തെറിച്ചുപോയ ഫെർണാണ്ടസ് വീണ്ടുമൊരു അഞ്ചു വർഷം കഴിയും മുേമ്പ എടുക്കാച്ചരക്കായി മാറിയെന്നത് ചരിത്രം. നിതീഷ് കുമാറിെൻറ ജനതാദൾ മുസഫർപൂരിൽ മത്സരിക്കാൻ സീറ്റുതെന്ന കൊടുത്തില്ല. അവരോട് ഉടക്കി സ്വതന്ത്രനായി മത്സരിച്ചപ്പോൾ കിട്ടിയതാകെട്ട 20,000 വോട്ട്. അപ്പോഴേക്കും രോഗങ്ങൾ ഫെർണാണ്ടസിനെ പിടിമുറുക്കിത്തുടങ്ങിയിരുന്നു. എങ്കിലും ഗുരുദക്ഷിണപോലെ നിതീഷ് രാജ്യസഭ സീറ്റ് വെച്ചുനീട്ടി; ഒരു വർഷംപോലും കാലാവധിയില്ലാത്ത എം.പിപദം. ഫെർണാണ്ടസ് ആ എം.പി സ്ഥാനം സ്വീകരിക്കാൻ പാർലമെൻറിൽ എത്തിയത് പലരും താങ്ങിപ്പിടിച്ചാണ്.
പിന്നെ കുടുംബ കലഹങ്ങളിലെ കേന്ദ്രകഥാപാത്രം എന്നനിലയിൽ മാത്രമാണ് ഫെർണാണ്ടസ് വാർത്തകളിൽ ഇടംപിടിച്ചത്. ആ ജീവപര്യന്തവും ഫെർണാണ്ടസ് അനുഭവിച്ചുതീർത്തിരിക്കുന്നു.
നിർണായക ഏടായി ‘ബറോഡ ഡൈനാമിറ്റ്’ കേസ്
അഹ്മദാബാദ്: മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസിെൻറ ജീവിതത്തിലെ സുപ്രധാനമായ അധ്യായമായാണ് 40 വർഷത്തിലേറെ പഴക്കമുള്ള ‘ബറോഡ ഡൈനാമിറ്റ് കേസ്’. അടിയന്തരാവസ്ഥയിൽ അഹ്മദാബാദിലേക്ക് ഒളിവിൽ പോയെങ്കിലും അവിടെവെച്ച് അറസ്റ്റിലായി. അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച് പാലങ്ങളും സുപ്രധാന റെയിൽ, റോഡ് പാതകളും തകർക്കുന്നതിനായി വെടിമരുന്ന് തരെപ്പടുത്താനുള്ള ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചുവെന്നാരോപിച്ചായിരുന്നു അത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്തുന്നതിനായി ശേഖരിച്ചതാണെന്ന് പറഞ്ഞ് ഡൈനാമിറ്റുകൾ പിടിച്ചെടുത്തു. തുടർന്ന് 1976 ജൂണിൽ ഫെർണാണ്ടസിനെ അറസ്റ്റ് ചെയ്തു. ഇൗ കേസ് അന്വേഷിച്ച സി.ബി.െഎ ഫെർണാണ്ടസിനെ ഒന്നാംപ്രതിയാക്കി. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും അത്തരമൊരു ഗൂഢാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പിന്നീട് മൊറാർജി ദേശായിയുടെ ജനതാ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഫെർണാണ്ടസിനെതിരായ കേസുകളെല്ലാം പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
