Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും ചിതാഭസ്​മം ഗംഗയിൽ ഒഴുക്കി

text_fields
bookmark_border
ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും ചിതാഭസ്​മം ഗംഗയിൽ ഒഴുക്കി
cancel

ന്യൂഡൽഹി: തമിഴ്​നാട്ടിലെ കൂനൂരിൽ ഹെലികോപ്​ടർ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും ചിതാഭസ്മം മക്കൾ ഹരിദ്വാറിലെത്തിച്ച്​ ഗംഗാ നദിയിലൊഴുക്കി. ഡൽഹിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽനിന്ന് ശനിയാഴ്ച രാവിലെ ചിതാഭസ്മം ശേഖരിച്ചിരുന്നു.

റാവത്തിന്‍റെ മക്കളായ കൃതികയും തരിണിയുമാണ് മരണാനന്തര ചടങ്ങുകൾ നിർവഹിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് റാവത്തിന്‍റെയും ഭാര്യ മധുലികയുടെയും സംസ്കാരം ബ്രാർ സ്ക്വയറില്‍ ഒരേ ചിതയിൽ നടത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന്‍റെ ഡൽഹിയിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - General Rawat's Daughters Immerse Parents' Ashes In Ganga At Haridwar
Next Story