പുതിയ സി.ഡി.എസ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ചുമതലയേറ്റു
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മൂന്നാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ആയി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ചുമതലയേറ്റു.
രാജ്യത്തിന്റെ ധീരജവാന്മാരോടുള്ള ആദരസൂചകമായി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച പുതിയ സി.ഡി.എസിനെ ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്ക് ലോൺസിൽ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.
രാജ്യത്തെ പരമോന്നത സൈനിക പദവി ഏറ്റെടുത്ത ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി പ്രധാനമന്ത്രിയുടെ സംയുക്ത, ആത്മനിർഭര, നവീന ദർശനത്തോടുള്ള തന്റെ പ്രതിബദ്ധത ആവർത്തിച്ചു.
തദ്ദേശീയ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, മൂന്ന് സേനകളുടെ സംയോജനം, സമന്വയം, പരിഷ്കരണം എന്നിവയിലൂടെ സായുധ സേനയുടെ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ ശക്തവും സുരക്ഷിതവുമായ ഇന്ത്യക്കായി സംഭാവന ചെയ്യുന്നതിലും ഭാവിക്ക് തയാറായ ഒരു സൈന്യം കെട്ടിപ്പടുക്കുന്നതിൽ സായുധ സേനകൾ, പ്രതിരോധ മന്ത്രാലയം, തന്ത്രപരമായ സ്ഥാപനങ്ങൾ, വ്യവസായം, മറ്റു പങ്കാളികൾ എന്നിവരുടെ പങ്കിനെ ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ശ്ലാഘിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

