മെക്സിക്കൻ വിനോദ സഞ്ചാരിയെ പീഡിപ്പിച്ച ഹോട്ടൽ മാനേജർ അറസ്റ്റിൽ
text_fieldsജയ്പൂർ: മെക്സിക്കൻ വിനോദ സഞ്ചാരിയായ യുവതിയെ ശാരീരികമായ പീഡിപ്പിച്ച ഫൈവ് സ്റ്റാർ ഹോട്ടൽ ജനറൽ മാനേജരെ പൊലീസ് അറസ്റ്റു ചെയ്തു. ഋഷിരാജ് സിങ് എന്നയാളാണ് പൊലീസിെൻറ പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
മെക്സിക്കോയിൽ നിന്നുള്ള രണ്ട് സ്ത്രീകളടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെയാണ് ജയ്പൂരിലെത്തിയത്. തുടർന്ന് ഹോട്ടലിെൻറ ജനറൽ മാനേജരായ ഋഷിരാജ്സിങിെൻറ അടുത്തെത്തുകയും മൂവരും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് ഹോട്ടലിൽ മുറിയെടുത്ത ശേഷം ഇരുവരും പുറത്തേക്കു പോയി. നഗരം ചുറ്റിക്കാണൽ കഴിഞ്ഞ് രാത്രി 9.30ഒാടെ യുവതികൾ ഹോട്ടൽ മുറിയിൽ തിരിച്ചെത്തി.
ഇൗ ദിവസം രാത്രി ഒരു ഹോട്ടൽ ജീവനക്കാരെൻറ യാത്രയയപ്പ് ചടങ്ങ് അവിടെ നടക്കുന്നുണ്ടായിരുന്നു. ചടങ്ങിലേക്ക് മെക്സിക്കൻ യുവതികളേയും ക്ഷണിക്കാനായി ഋഷിരാജ് സിങ് േഫാണിൽ ബന്ധപ്പെെട്ടങ്കിലും അവർ ഫോണെടുത്തില്ല. ഇതേ തുടർന്ന് ഇവരുടെ മുറിയിലേക്ക് ബലം പ്രയോഗിച്ച് അനുവാദമില്ലാതെ കയറിച്ചെന്ന സിങ് മുറിയിലുണ്ടായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി ഇൗ സമയം ശുചിമുറിയിലായിരുന്നു.
യുവതികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഋഷിരാജ് സിങിനെ അറസ്റ്റു ചെയ്യുകയായിരുന്നു. യുവതികളെ ന്യൂഡൽഹിയിലുള്ള മെക്സിക്കൻ എംബസിയിലക്ക് അയച്ചതായും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു.
