പൊതുതെരഞ്ഞെടുപ്പ് നേരത്തേയില്ല –രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞെടുപ്പ് നേരത്തേയാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ദേശീയ മാധ്യമത്തിന് നൽകിയ പ്രേത്യക അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തിന് നടക്കും. വോെട്ടടുപ്പ് നേരത്തേയാക്കേണ്ട സാഹചര്യമില്ല. 2019 മേയ് 15ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിക്കും -അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ തയാറെടുക്കുന്നതായ വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇൗ വർഷം അവസാനത്തോടെ നടക്കേണ്ട ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ, ഇക്കാര്യം തള്ളിയാണ് രാജ്നാഥ് സിങ് രംഗത്തെത്തിയത്. 16ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് 2014 മേയിൽ ഒമ്പത് ഘട്ടങ്ങളായാണ് നടന്നത്.
ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച തീരുമാനം കമീഷനാണ് എടുക്കേണ്ടതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ ഭേദഗതി കൂടാതെ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തരം 1967വരെ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നത്.
എന്നാൽ, പല നിയമസഭകളും ലോക്സഭയും കാലാവധി പൂർത്തിയാക്കാതെ പിരിച്ചുവിട്ടതോടെ ഇത് മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
