Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേവേന്ദ്ര ഫട്​നാവിസ്​...

ദേവേന്ദ്ര ഫട്​നാവിസ്​ തോറ്റ സൈന്യത്തി​െൻറ സേനാധിപൻ -എൻ.സി.പി​

text_fields
bookmark_border
ദേവേന്ദ്ര ഫട്​നാവിസ്​ തോറ്റ സൈന്യത്തി​െൻറ സേനാധിപൻ -എൻ.സി.പി​
cancel

മുംബൈ: മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരണത്തിൽ നിന്നും പിൻമാറിയ ബി.ജെ.പി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ തോറ്റ സൈന്യത്തി​​െൻറ സേനാധിപനെ പോലെയാണെന്ന്​ എൻ.സി.പി​. ഫട്​നാവിസ്​ തോറ്റ സൈന്യത്തി​​െൻറ സേനാധിപനെ പോലെ പാർട്ടി പ്രവർത്തകർക്ക്​ സത്​മാർഗം ഓതുകയാണെന്ന്​ എൻ.സി.പി വക്താവ്​ നവാബ്​ മാലിക്​ പരിഹസിച്ചു​. അവർ പരാജയപ്പെട്ടവർ ത​െന്നയാണെന്ന്​ അംഗീകരിക്കാൻ തയാറാകണം. എന്നാൽ തോൽവി സമ്മതിക്കാൻ ഇതുവരെ ബി.ജെ.പി തയാറായിട്ടില്ല. അതിന്​ കൂടുതൽ സമയമെടുക്കുമെന്നും മാലിക്​ പറഞ്ഞു.

മഹാരാഷ്​ട്രയിൽ 145 എം.എൽ.എമാരുടെ ഭൂരിപക്ഷം ആവശ്യമായതിനാൽ ഒരു പാർട്ടിക്കും മറ്റൊരു കക്ഷിയുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരണം സാധ്യമല്ലായിരുന്നു. എന്നാൽ ബി.ജെ.പിക്കൊപ്പം സ്വന്തം എം.എൽ.എമാർ കൂടി നിന്നില്ല. മറ്റ്​ പാർട്ടികളിൽ നിന്നും നേതാക്കളെ സ്വന്തം പാളയത്തിലേക്ക്​ വലിക്കാനാണ്​ അവർ ശ്രമിച്ച​ത്​. മറ്റു പാർട്ടികളിൽ നിന്നും ബി.ജെ.പിയിലെത്തിയ എം.എൽ.എമാർ പിൻമാറുമെന്ന ഭയമുള്ളതിനാലാണ്​ പാർട്ടി ഒറ്റക്കെ​ട്ടെന്ന്​ നേതാക്കൾ പ്രസ്​താവന ഇറക്കിയതെന്നും നവാബ്​ മാലിക്​ ആരോപിച്ച​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyncpDevendra Fadnavisindia newsMaharashtra politicsDefeatedGeneral
News Summary - Like The General Of Defeated Army- NCP - India news
Next Story