ഗെഹ്ലോട്ട് ഇന്ന് ഡൽഹിയിലെത്തും
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കങ്ങൾക്കിടയിൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ബുധനാഴ്ച ഡൽഹിയിൽ എത്തും.
കരുനീക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് എം.എൽ.എമാരുടെ അസാധാരണ യോഗം ജയ്പൂരിലെ മുഖ്യമന്ത്രിയുടെ വസതിയിൽ ചൊവ്വാഴ്ച രാത്രി അത്താഴ വിരുന്നോടെ നടന്നു. മത്സരിക്കേണ്ടി വന്നാൽ മുഖ്യമന്ത്രിപദം, സംസ്ഥാനത്തെ പാർട്ടി നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ ധാരണ രൂപപ്പെടുത്തുന്നതിനായിരുന്നു യോഗം.
ബുധനാഴ്ച ഡൽഹിയിലെത്തുന്ന ഗെഹ്ലോട്ട് ചർച്ചകൾക്കു ശേഷം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനും രാഹുൽ ഗാന്ധിയുമായി പ്രത്യേക ചർച്ചക്കും കേരളത്തിലെത്തും. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങുന്നത് ശനിയാഴ്ച മുതലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

