നടി ഗീത കപൂറിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൻ മുങ്ങി
text_fieldsമുംബൈ: ഹിന്ദി നടി ഗീത കപൂറിനെ ചികിത്സക്ക് ആശുപത്രിയിലെത്തിച്ച് മകൻ മുങ്ങി. ആരോഗ്യസ്ഥിതി വഷളായിട്ടും മകനെയോ മകളെേയാ ബന്ധപ്പെടാൻ ആശുപത്രി അധികൃതർക്ക് സാധിച്ചില്ല. ‘പകീസ’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ പ്രശസ്തയായ നടിയുടെ ദൈന്യകഥ അറിഞ്ഞ സെൻസർ ബോർഡ് അംഗം അശോക് പണ്ഡിറ്റാണ് ഒടുവിൽ ആശുപത്രി ബിൽ അടച്ചത്. ഏപ്രിൽ 21നാണ് മകൻ രാജ, ഗീത കപൂറിനെ എസ്.ആർ.വി ആശുപത്രിയിൽ എത്തിച്ചത്. രക്തസമ്മർദം തീരെ കുറഞ്ഞതായിരുന്നു പ്രശ്നം.
ചികിത്സക്ക് നിശ്ചിത തുക കെട്ടിവെക്കണമെന്ന് ആശുപത്രി അധികൃതർ രാജയോട് ആവശ്യപ്പെട്ടിരുന്നു. എ.ടി.എമ്മിൽനിന്ന് പണം എടുക്കാനെന്ന് പറഞ്ഞ് പുറത്തുേപായ ഇയാൾ പിന്നീട് തിരിച്ചുവന്നില്ല. ഗീതയുടെ ആരോഗ്യസ്ഥിതി മോശമായേതാടെ രാജയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല. പിന്നീട് നടിയുടെ മകൾ പൂജയെയും ബന്ധപ്പെടാൻ ശ്രമിച്ചു. പലതവണ വിളിച്ചപ്പോഴും നമ്പർ തെറ്റാണെന്ന് പറഞ്ഞ് അവർ ഫോൺ കട്ട്ചെയ്തു. മകൻ പലപ്പോഴും മർദിക്കുകയും ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിടുകയും ചെയ്യാറുണ്ടെന്ന് ഗീത കപൂർ പറഞ്ഞു.
നാലുദിവസം കൂടുേമ്പാഴാണ് ഭക്ഷണം ലഭിക്കുന്നത്. വൃദ്ധസദനത്തിലേക്ക് മാറാൻ മകൻ പലപ്പോഴും നിർബന്ധിച്ചതായും ആരോഗ്യസ്ഥിതി മോശമായപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഗീത കപൂർ പറഞ്ഞു. രാജക്കെതിെര ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
