Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Geeta
cancel
Homechevron_rightNewschevron_rightIndiachevron_right18 വർഷത്തിനുശേഷം...

18 വർഷത്തിനുശേഷം വീണ്ടും അമ്മക്കരികെ; പാകിസ്​താനിൽനിന്ന്​ തിരിച്ചെത്തിയ ഗീത കുടുംബത്തെ കണ്ടെത്തി

text_fields
bookmark_border

ന്യൂഡൽഹി: 12ാം വയസിൽ ട്രെയിനിൽ പാകിസ്​താന​ിലെത്തി പിന്നീട്​ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിച്ച ഗീത കുടുംബത്തെ കണ്ടെത്തി. 13 വർഷത്തോളം പാകിസ്​താനിൽ കഴിഞ്ഞ ഗീതയെ 2015ലാണ് കേ​ന്ദ്രമന്ത്രി സുഷമ സ്വരാജ് മുൻകൈയെടുത്ത്​​ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നത്​. ബധിരയും മൂകയുമായ ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പിന്നീട്​ അധികൃതരും.

അഞ്ചുവർഷത്തിനുശേഷം ഗീത മഹാരാഷ​്​ട്രയിൽനിന്ന്​ കുടുംബത്തെ കണ്ടെത്തിയ വിവരം പാകിസ്​താനിൽ ഗീതയെ സംരക്ഷിച്ചുപോന്നിരുന്ന ഈധി ട്രസ്റ്റാണ്​ അറിയിച്ചത്​.

ഗീത ട്രെയിനിൽ കറാച്ചി​യിലാണെത്തിയത്​. ഗീതയെ പിന്നീട്​ ഈധി ഫൗണ്ടേഷൻ ഏറ്റെടുത്തു. അവൾക്ക്​ അവർ ഫാത്തിമ എന്ന പേരും നൽകി. പിന്നീട്​ പെൺകുട്ടി ഹിന്ദുവാണെന്ന്​ മനസിലാക്കിയതോടെ ഗീത എന്ന്​ പേരുമാറ്റുകയായിരുന്നു.

മാതാവിനെ കണ്ടെത്തിയ വിവരം ഫൗണ്ടേഷന്‍റെ സ്​ഥാപകരിലൊരാളായ ബിൽക്കീസ്​ ഈധിയോട്​ ഗീത തന്നെ അറിയിക്കുകയായിരുന്നു. ഗീതയുടെ ശരിയായ പേര്​ രാധ വാഘ്​മറെ എന്നാണെന്നും മഹാരാഷ്​ട്രയിലെ നയിഗാ​െവാൻ ഗ്രാമവാസിയാണെന്നും അവിടെവ​ച്ച്​ അമ്മയെ കണ്ടെത്തിയെന്നും ഫൗ​​േണ്ടഷൻ അറിയിച്ചു.

ഗീതയുടെ പിതാവ്​ വർഷങ്ങൾക്ക്​ മുമ്പ്​ മരിച്ചുപോയി. പിന്നീട്​ അമ്മ മീന പുനർവിവാഹം കഴിച്ചു. മാതാവിനെ കണ്ടെത്തിയതോടെ വളരെയധികം സന്തോഷത്തിലാണ്​ ഗീതയെന്നും ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrapakisthanGeeta
News Summary - Geeta who returned in 2015 From Pakisthan finds her family in Maharashtra
Next Story