Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഗർവാൾ മോദിക്ക്​...

അഗർവാൾ മോദിക്ക്​ അയച്ചത്​ മൂന്നു കത്തുകൾ; ഒന്നിനും മറുപടിയില്ല

text_fields
bookmark_border
അഗർവാൾ മോദിക്ക്​ അയച്ചത്​ മൂന്നു കത്തുകൾ; ഒന്നിനും മറുപടിയില്ല
cancel

ന്യൂ​ഡ​ൽ​ഹി: ഗം​ഗാ ന​ദി സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ​വെ​ടി​ഞ്ഞ ജി.​ഡി. അ​ഗ​ർ​വാ​ൾ, പു​ണ്യ​ന​ദി​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ അ​യ​ച്ച​ത്​ മൂ​ന്നു ക​ത്തു​ക​ൾ.

നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​ന്ന​തി​നു​ തൊ​ട്ടു​മു​മ്പ്​ അ​വ​സാ​ന ക​ത്ത​യ​ച്ച അ​ഗ​ർ​വാ​ളി​ന്​ മൂ​ന്നി​നും മ​റു​പ​ടി കി​ട്ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​ൻ വെ​ടി​യേ​ണ്ടി​വ​ന്നു. ആ​ദ്യ ര​ണ്ടു ക​ത്തു​ക​ളി​ലും ‘എ​​​​െൻറ അ​നു​ജ​ൻ’ എ​ന്ന്​ മോ​ദി​യെ വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം അ​വ​സാ​ന ക​ത്തി​ൽ പ​േ​ക്ഷ, ‘ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി’ എ​ന്നാ​ണ്​ വി​ളി​ച്ച​ത്. ത​​​​െൻറ ആ​ദ്യ ര​ണ്ടു ക​ത്തു​ക​ൾ​ക്കും മ​റു​പ​ടി ഇ​ല്ലാ​തി​രി​ക്കു​ക​യും ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്​​ത​തി​​​​െൻറ നി​രാ​ശ​യി​ലാ​ണ്​ അ​ദ്ദേ​ഹം മൂ​ന്നാ​മ​ത്തെ ക​ത്ത്​ എ​ഴു​തി​യ​ത്.

അ​തേ​സ​മ​യം, അ​ഗ​ർ​വാ​ളി​​​​െൻറ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ ഉ​ട​ൻ പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ‘‘ജി.​ഡി. അ​ഗ​ർ​വാ​ൾ​ജി​യു​ടെ വി​യോ​ഗ​വാ​ർ​ത്ത​യി​ൽ ദുഃ​ഖി​ക്കു​ന്നു. പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ന​ത്തി​ൽ, പ്ര​ത്യേ​കി​ച്ച്​ ഗം​ഗാ ശു​ചീ​ക​ര​ണ​ത്തി​ൽ അ​ദ്ദേ​ഹം അ​ർ​പ്പി​ച്ച സം​ഭാ​വ​ന​ക​ൾ എ​ന്നും ഒാ​ർ​മി​ക്ക​പ്പെ​ടും’’ -മോ​ദി കു​റി​ച്ചു. അ​ഗ​ർ​വാ​ളി​​​​െൻറ ക​ത്തു​ക​ൾ​ക്കൊ​ന്നും മ​റു​പ​ടി​ന​ൽ​കാ​തെ അ​നു​ശോ​ച​ന​ക്കു​റി​പ്പ്​ അ​യ​ച്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​ട​പ​ടി​ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്​ ഇ​പ്പോ​ൾ. അ​തേ​സ​മ​യം, ഗം​ഗാ​പു​ന​രു​ദ്ധാ​ര​ണ​ത്തി​​​​െൻറ ചു​മ​ത​ല​യു​ള്ള മു​തി​ർ​ന്ന കാ​ബി​ന​റ്റ്​ മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി, അ​ഗ​ർ​വാ​ളി​ന്​ മ​റു​പ​ടി ന​ൽ​കു​ക​യും നി​രാ​ഹാ​ര​ത്തി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും ​ചെ​യ്യു​ക​യു​ണ്ടാ​യി. അ​ദ്ദേ​ഹ​ത്തി​​​​െൻറ ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ട്ടു​മു​ക്കാ​ലും അം​ഗീ​ക​രി​ച്ചു​വെ​ന്നും ഗ​ഡ്​​ക​രി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:letter to Modimalayalam newsmalayalam news onlineGD AgarwalClean Ganga
News Summary - GD Agarwal's Letter to Modi - India News
Next Story