Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനങ്ങളിൽ മോബികിൻസ് പവർബാങ്കുകൾക്ക് വിലക്ക്; ഇൻഡിഗോ വിമാനത്തിലെ തീപിടിത്തത്തിനു പിന്നാലെ നടപടിയുമായി ഡി.ജി.സി.എ

text_fields
bookmark_border
https://www.madhyamam.com/tags/indigo
cancel

ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ അടുത്തിടെ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് വിമാന യാത്രകളിൽ മൊബികിൻസ് എം.കെ-പി.ബി-04 (MOBIKINS MK-PB-04) മാതൃകയിലുള്ള പവർ ബാങ്ക് കൊണ്ടുപോകുന്നത് വിലക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വിലക്കേർപ്പെടുത്തിയത്.

ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള സർവീസുകൾക്കും രാജ്യത്തിനകത്തുള്ള വിമാന സർവീസുകൾക്കുമാണ് ഈ സുരക്ഷാ നിർദ്ദേശം ബാധകമാവുക. സെപ്റ്റംബർ 29ലെ സർക്കുലർ പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ എല്ലാ പവർ ബാങ്കുകൾക്കും മേൽ പൊതുവായ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും ഈ പ്രത്യേക മോഡലിനെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ പവർ ബാങ്ക് യാത്രക്കാരുടെ കൈവശമോ, കാർഗോയായോ വിമാനത്തിൽ കൊണ്ടുപോകാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഈ നിർദ്ദേശം കർശനമായി പാലിക്കാനും യാത്രക്കാരിലേക്ക് വിവരങ്ങൾ എത്തിക്കാനും എയർലൈൻ കമ്പനികൾക്ക് ഡി.ജി.സി.എ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒക്ടോബർ 11-നാണ് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായത്. മുകളിലെ ലഗേജ് റാക്കിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് തീപിടിച്ചത്. തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

191 യാത്രക്കാരുണ്ടായിരുന്ന വിമാനം ഹൈദരാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ആർക്കും പരിക്കുകളില്ലെങ്കിലും സുരക്ഷാ പരിശോധനക്കായി വിമാനം താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റുകയുണ്ടായി. തുടർന്ന് ഇൻഡിഗോ അധികൃതർ മറ്റൊരു വിമാനം ഏർപ്പെടുത്തുകയും വൈകുന്നേരം 5.45-ന് യാത്ര പുനരാരംഭിക്കുകയുമായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GCA ban Mobikins power banks on flights
Next Story