Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വവർഗരതി:...

സ്വവർഗരതി: സുപ്രീംകോടതിക്ക്​ തീരുമാനമെടുക്കാമെന്ന്​ കേന്ദ്രം

text_fields
bookmark_border
സ്വവർഗരതി: സുപ്രീംകോടതിക്ക്​ തീരുമാനമെടുക്കാമെന്ന്​ കേന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ​ര​തി​ കുറ്റകരമല്ലാതാക്കണമെന്ന ഹരജിയിൽ തീരുമാനം സുപ്രീംകോടതിക്ക്​ വിട്ട്​ കേന്ദ്രസർക്കാർ. സ്വവർഗ രതിയുടെ കാര്യത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചി​ന്​ ഉചിതമായ തീരുമാനമെടുക്കാമെന്നും കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. 
ഭണഘടനയുടെ 377ാം വ​കു​പ്പ് പ്രകാരം സ്വവർഗരതി കുറ്റകരമാണെന്നതിനാലാണ്​ തീരുമാനം കോടതിയുടെ വിവേകത്തിന്​ വിട്ടു നൽകുന്നത്​. അ​തൊരു കുറ്റമാണെങ്കിലും അല്ലെങ്കിലും കോടതി ആ വിഷയം കൈകാര്യം ചെയ്യുമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര പ്രതികരിച്ചു.

ഇ​ഷ്​​ട​മു​ള്ള ജീ​വി​ത പ​ങ്കാ​ളി​യെ ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ച​താ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി കഴിഞ്ഞ ദിവസം അ​ഭി​പ്രാ​യ​പ്പെ​ട്ടിരുന്നു.  ജീ​വി​ത​പ​ങ്കാ​ളി​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ മൗ​ലി​കാ​വ​കാ​ശ​മാ​​ണെ​ന്നും പ​ങ്കാ​ളി​യെ​ന്നാ​ൽ എ​തി​ർ​ലിം​ഗ​മാ​ക​ണ​മെ​ന്നി​ല്ലെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ നി​രീ​ക്ഷി​ച്ചിരുന്നു. സ്വ​വ​ർ​ഗ​ര​തി നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ഹ​ര​ജി കേ​ൾ​ക്കു​ന്ന​ത്​ നാ​ലാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​​​​​െൻറ ആ​വ​ശ്യം ത​ള്ളി​യാ​ണ്​ സു​പ്രീം​കോ​ട​തി വാ​ദം​കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

സ്വ​വ​ർ​ഗ​ര​തി കു​റ്റ​ക​ര​മാ​ക്കു​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 377ാം വ​കു​പ്പ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഒ​രേ ലിം​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള അ​വ​കാ​ശം അ​നു​വ​ദി​ച്ച്​ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGay SexcentreWisdomsupreme court
News Summary - Gay Sex: Centre Says "Leave It To Wisdom Of Supreme Court"
Next Story