Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗതം ഗംഭീറി​െൻറ...

ഗൗതം ഗംഭീറി​െൻറ വീട്ടിൽനിന്ന്​ കാർ മോഷണംപോയി

text_fields
bookmark_border
ഗൗതം ഗംഭീറി​െൻറ വീട്ടിൽനിന്ന്​ കാർ മോഷണംപോയി
cancel

ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹി ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറി​​െൻറ വീട്ടിൽനിന്ന്​ കാർ മോഷണം പോയി. ഗൗതം ഗംഭീറി​​െൻറ പിതാവ്​ ദീപക് ഗംഭീറി​​െൻറ ടൊയോട്ട ഫോർച്യൂണർ കാറാണ്​ വ്യാഴാഴ്ച പുലർച്ചെ കാണാതായത്​. സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര നഗറിൽ വീടിന് പുറത്ത് നിന്നാണ്​ മോഷണം പോയതെന്ന്​ പൊലീസ് പറഞ്ഞു.

വാഹനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ വസതിക്ക് മുന്നിൽ നിർത്തിയതായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ്​ കാണാതായത്​. 
സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ദീപകി​​െൻറ പരാതിയിൽ രാജേന്ദ്ര നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 

ഫോറൻസിക് സംഘം സ്​ഥലത്തുനിന്ന്​ വിരലടയാളങ്ങളും കാൽപ്പാടുകളും ശേഖരിച്ചു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gautam gambhirindia news
News Summary - Gautam Gambhir's father's SUV stolen from outside his home in Delhi
Next Story