Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തനിക്കും കുടുംബത്തിന് ഐ.എസ് കശ്മീരിൽനിന്ന് വധ ഭീഷണിയെന്ന് ഗൗതം ഗംഭീർ
text_fieldsbookmark_border
ന്യൂഡൽഹി: തനിക്കും കുടുംബത്തിനും കശ്മീർ ഐ.എസ് എന്ന തീവ്രവാദ ഗ്രൂപ്പിൽനിന്ന് വധഭീഷണി ഉണ്ടായതായി ബി.ജെ.പി എം.പി ഗൗതം ഗംഭീർ. ഗംഭീറിന്‍റെ പരാതിയിൽ ഇദ്ദേഹത്തിനും കുടുംബത്തിനുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗംഭീറിന് ഇമെയിൽ വഴിയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എം. പിയുടെ ഡൽഹിയിലെ വസതിക്ക് ചുറ്റുമാണ് സുരക്ഷ കർശനമാക്കിയത്. ചൊവ്വാഴ്ച്ച രാത്രിയിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്നാണ് സുരക്ഷ ശക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

