ഗൗരി ലേങ്കഷിനെ വധിക്കാൻ പ്രതികൾ നടത്തിയത് അഞ്ചു വർഷത്തെ ആസൂത്രണം
text_fieldsബംഗളൂരു: തീവ്രഹിന്ദുത്വ വാദികളുടെ വെടിയേറ്റ് മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.െഎ.ടി) അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 9235 പേജുള്ള കുറ്റപത്രത്തിൽ 18 പ്രതികളാണുള്ളത്. ഇവരിൽ 16 പേരെയും അന്വേഷണ സംഘം ഇതിനകം അറസ്റ്റ് ചെയ്തു. തീവ്ര വലത് സംഘടനയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ അഞ്ച് വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവിലാണ് വധം നടപ്പിലാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളിലാര്‍ക്കും ഗൗരിയുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്നും ഇവരുടെ ശത്രുത തികച്ചും ആശയപരമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ‘കൊലപാതകികളും ഗൗരി ലങ്കേഷും തമ്മില്‍ വ്യക്തിപരമോ അല്ലാത്തതോ ആയ യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ല. എന്നാൽ, അവര്‍ ഒരു പ്രത്യേക ആശയത്തില്‍ വിശ്വസിച്ചിരുന്നു. അതിനുവേണ്ടി അവര്‍ എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ എതിര്‍പക്ഷത്ത് മറ്റൊരു ആശയവും സംഘടനയും തന്നെ ആയിരിക്കും’ -പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. ബാലന് വ്യക്തമാക്കി.
കർണാടക കൺട്രോൾ ഒാഫ് ഒാർഗനൈസ്ഡ് ക്രൈം ആക്ട് സ്പെഷൽ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കൂടുതൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം അനുമതി തേടി. കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെ ബംഗളൂരു രാജരാജേശ്വരി നഗറിലെ തെൻറ വീട്ടുമുറ്റത്താണ് ബൈക്കിലെത്തിയ അക്രമികളാൽ ഗൗരി ലേങ്കഷ് കൊല്ലപ്പെടുന്നത്. രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്ന് ആറുമാസത്തിന് ശേഷമാണ് അന്വേഷണ സംഘം പ്രതികളെ ഒാരോന്നായി അറസ്റ്റ് ചെയ്തു തുടങ്ങിയത്.
എട്ടുമാസത്തിന് ശേഷം 650 പേജുള്ള ആദ്യ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിൽ കെ.ടി. നവീൻകുമാർ എന്ന ഹൊെട്ട മഞ്ജ, പ്രവീൺ എന്ന സുജിത് കുമാർ എന്നിവർക്കെതിരെ അറിഞ്ഞുകൊണ്ട് കുറ്റകൃത്യം മറച്ചുവെക്കൽ, കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പുണെ സ്വദേശി അമോൽകാലെ, ഗോവ സ്വദേശി അമിത് ദഗ്വേകർ, കർണാടക സ്വദേശികളായ സുജിത് കുമാർ, കെ.ടി. നവീൻകുമാർ, മോഹൻ നായക്, മനോഹർ എഡ്വെ, അമിത് ബഡ്ഡി, ഗണേശ് മിഷ്കിൻ, രാജേഷ് ബംഗേര, ഭരത് കുർനെ, സുരേഷ് കുമാർ തുടങ്ങിയവരാണ് കേസിൽ അറസ്റ്റിലായത്. കേസിലെ പ്രതികളിൽ മിക്കവർക്കും മഹാരാഷ്ട്രയിൽ നടന്ന നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ വധക്കേസിലും കർണാടകയിൽ നടന്ന എം.എം. കൽബുർഗി വധക്കേസിലും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
നലസപോര സ്ഫോടന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അറസ്റ്റിലായ വാസുദേവ് സൂര്യവംശിയുടെ കസ്റ്റഡി അന്വേഷണ സംഘം നീട്ടിവാങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലകപ്പെട്ട സൂര്യവംശിയാണ് ഗൗരിയുടെ കൊലപാതകികൾക്ക് ബൈക്ക് നൽകിയതെന്ന് െപാലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
