ഗൗരി ലങ്കേഷ് വധം: കൊലയാളികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലയാളികൾ ഉപയോഗിച്ച ഇരുചക്രവാഹനം കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറിയിച്ചു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ നന്ദേഡിൽനിന്നാണ് പൾസർ ബൈക്ക് കണ്ടെത്തിയത്.
കുറച്ചുമാസങ്ങളായി ഇരുചക്രവാഹനം പലരിലൂടെയും കൈമാറിയതിനാൽ യഥാർഥ ഉടമയെ കണ്ടെത്താനാണ് ശ്രമം. നരേന്ദ്ര ദാഭോൽകറുടെ കൊലപാതകത്തിൽ എ.ടി.എസിെൻറ പിടിയിലായ ശ്രീകാന്തിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇരുചക്രവാഹനം കണ്ടെത്താനായത്.
നേരത്തെ പിടിയിലായ അമോൽ കാലെ, അമിത്, രാജേഷ് ബംഗാരെ എന്നിവർക്ക് നരേന്ദ്ര ദാഭോൽകറുടെയും ഗോവിന്ദ് പൻസാരെയുടെയും കൽബുർഗിയുടെയും കൊലപാതകത്തിൽ മുഖ്യപങ്കുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
