Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ലങ്കേഷിനെ നായോട്...

ഗൗരി ലങ്കേഷിനെ നായോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷൻ

text_fields
bookmark_border
ഗൗരി ലങ്കേഷിനെ നായോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷൻ
cancel

ബം​ഗ​ളൂ​രു: തീ​വ്ര ഹി​ന്ദു​ത്വ​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ നാ​യോ​ട് ഉ​പ​മി​ച്ച് ശ്രീ​രാ​മ​സേ​ന അ​ധ്യ​ക്ഷ​ൻ പ്ര​മോ​ദ് മു​ത്ത​ലി​ഖ് വി​വാ​ദ​ത്തി​ൽ. 

ഗൗ​രി ല​ങ്കേ​ഷ് വ​ധ​ത്തി​ൽ  ശ്രീ​രാ​മ​സേ​ന​യു​ടെ പ​ങ്കി​നെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഗൗ​രി ല​ങ്കേ​ഷി​നെ അ​പ​മാ​നി​ക്കു​ന്ന പ്ര​സ്താ​വ​ന​യു​മാ​യി മു​ത്ത​ലി​ഖ് രം​ഗ​ത്തെ​ത്തി​യ​ത്. 

ക​ർ​ണാ​ട​ക​യി​ൽ ഏ​തെ​ങ്കി​ലും നാ​യ് ച​ത്താ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്തി​ന് പ്ര​തി​ക​രി​ക്ക​ണം എ​ന്നാ​യി​രു​ന്നു പൊ​തു​ച​ട​ങ്ങി​നി​ടെ മു​ത്ത​ലി​ഖി​​​െൻറ അ​വ​ഹേ​ള​ന​പ​ര​മാ​യ പ്ര​സ്താ​വ​ന. ‘‘കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​മ്പോ​ഴാ​ണ് ക​ർ​ണാ​ട​ക​യി​ലും മ​ഹാ​രാ​ഷ്​​​ട്ര​യി​ലും ര​ണ്ടു​വീ​തം കൊ​ല​പാ​ത​ക​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ൽ, ആ​രും കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​​​െൻറ പ​രാ​ജ​യ​മാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. അ​തി​നു​പ​ക​രം ഗൗ​രി ല​ങ്കേ​ഷി​​​െൻറ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്തു​കൊ​ണ്ടാ​ണ് മി​ണ്ടാ​തി​രി​ക്കു​ന്ന​തെ​ന്നാ​ണ് എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ ഏ​തെ​ങ്കി​ലും നാ​യ് ച​ത്താ​ൽ മോ​ദി എ​ന്തി​ന് പ്ര​തി​ക​രി​ക്ക​ണം’’ എ​ന്നി​ങ്ങ​നെ പ​റ​ഞ്ഞു​ള്ള പ്ര​മോ​ദ് മു​ത്ത​ലി​ഖി​​​െൻറ പ്ര​സം​ഗ​ത്തെ ജ​യ് ശ്രീ​രാം വി​ളി​ക​ളോെ​ട കൈ​യ​ടി​ച്ചു​കൊ​ണ്ടാ​ണ് സ​ദ​സ്സ്​ സ്വീ​ക​രി​ച്ച​ത്. പ​രി​പാ​ടി​യു​ടെ വി​ഡി​യോ പു​റ​ത്താ​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്. എ​ന്നാ​ൽ, ക​ർ​ണാ​ട​ക​യി​ൽ ന​ട​ക്കു​ന്ന എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളി​ലും പ്ര​ധാ​ന​മ​ന്ത്രി​ക്ക് മ​റു​പ​ടി പ​റ​യാ​നാ​കി​ല്ലെ​ന്നും ഗൗ​രി ല​ങ്കേ​ഷി​നെ നേ​രി​ട്ട് നാ​യു​മാ​യി ഉ​പ​മി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​മോ​ദ് മു​ത്ത​ലി​ഖ് വി​ശ​ദീ​ക​രി​ച്ചു. 

അന്വേഷണം ശരിയായ ദിശയിലെന്ന് കവിത ലങ്കേഷ്
ബം​ഗ​ളൂ​രു: ഗൗ​രി ല​ങ്കേ​ഷി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​യാ​ളെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി അ​റി​യി​ച്ച് സ​ഹോ​ദ​രി ക​വി​ത ല​ങ്കേ​ഷ്. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്നും ക​വി​ത ല​ങ്കേ​ഷ് പ​റ​ഞ്ഞു. ഗൗ​രി ല​ങ്കേ​ഷ് വ​ധം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ ക​വി​ത ല​ങ്കേ​ഷും മാ​താ​വും സ​ന്ദ​ർ​ശി​ച്ച് ന​ന്ദി അ​റി​യി​ച്ചു. ഐ.​ജി ബി.​കെ. സി​ങ്ങി​​​െൻറ​ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഗൗ​രി ല​ങ്കേ​ഷ് വ​ധം അ​ന്വേ​ഷി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pramod muthalikmalayalam newsnational newsGauri Lankesh murderSri Ram Sena chief
News Summary - Gauri Lankesh murder: Sri Ram Sena chief Pramod Muthalik says don’t know Parashuram Waghmare
Next Story