ഗൗരി ലങ്കേഷ് വധം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശിയായ സുജിത് കുമാർ എന്ന പ്രവീണിനെയാണ് പിടികൂടിയത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട േകസിൽ നേരത്തേ പിടിയിലായിരുന്ന പ്രവീൺ, ഗൗരി ലങ്കേഷ് വധത്തിലെ രണ്ടാം പ്രതിയാണ്.
മാർച്ച് ഒമ്പതിന് കേസുമായി ബന്ധപ്പെട്ട് കെ.ടി. നവീൻ കുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. നവീെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രവീണിനെതിരെ അന്വേഷണം നടത്തിയത്. തുടർന്നാണ് ഗൗരി ലങ്കേഷ് വധത്തിൽ ഇയാളെ രണ്ടാം പ്രതിയാക്കുന്നത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന പ്രവീണിനെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി എസ്.ഐ.ടി കോടതിയെ സമീപിക്കുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രവീണിെൻറ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തി.
2017 സെപ്റ്റംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനുമുന്നിൽ വെടിയേറ്റാണ് ഗൗരി കൊല്ലപ്പെട്ടത്. ആദ്യം കസ്റ്റഡിയിലെടുത്ത തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകനായ നവീനിനെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നവീനിനും പ്രവീണിനും കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് എസ്.ഐ.ടി വാദം. ഇരുവരും മറ്റു പ്രതികൾക്ക് വേണ്ട സഹായം ചെയ്തുനൽകിയെന്നാണ് കണ്ടെത്തൽ. നവീനിനെക്കാൾ പ്രവീണിന് കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ അറിയാമെന്നും വിശദമായ ചോദ്യം ചെയ്യലിനുശേഷമേ ഇക്കാര്യങ്ങൾ വ്യക്തമാകൂവെന്നുമാണ് എസ്.ഐ.ടി അധികൃതർ പറയുന്നത്. പ്രവീണിെൻറ പേരുകൂടി ചേർത്തുകൊണ്ട് ഗൗരി ലങ്കേഷ് വധത്തിലെ കുറ്റപത്രം ബുധനാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
