ഗൗരി ലേങ്കഷ് വധത്തിൽ ഗോവ സ്ഫോടനക്കേസ് പ്രതിക്ക് പങ്ക്
text_fieldsന്യൂഡൽഹി: ഒമ്പതു വർഷം മുമ്പ് നടന്ന ഗോവ സ്ഫോടനക്കേസിലെ പ്രതിക്ക് ഗൗരി ലേങ്കഷ് വധവുമായും ബന്ധമുണ്ടെന്ന് പൊലീസ്. 2009 ഒക്ടോബർ 19ലെ മഡ്ഗാവ് സ്ഫോടനത്തിൽ പ്രധാന പങ്ക് വഹിച്ച മഹാരാഷ്ട്ര കോലപൂർ സ്വദേശിയായ പ്രതി പ്രവീൺ ലിംകറിനാണ് (34) ഗൗരി ലേങ്കഷ് വധവുമായും ബന്ധമുള്ളത്. സനാതൻ സൻസ്ത പ്രവർത്തകനായ ഇയാൾ ഗോവ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒളിവിലാണ്. എൻ.െഎ.എ യുടെ ആവശ്യ പ്രകാരം സ്ഫോടന കേസിൽ ഇൻറർ പോൾ ഇയാൾക്കെതിരെ റെഡ്- കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസിൽ എൻ.െഎ.എ കുറ്റം ചുമത്തിയതോടെ ലിംകറും മൂന്നു കൂട്ടു പ്രതികളും ഒളിവിൽ പോവുകയായിരുന്നു. ദീപാവലി പരിപാടി അലേങ്കാലപ്പെടുത്താനായി സ്ഫോടക വസ്തുക്കൾ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഗോവയിലെ മഡ്ഗാവിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ രണ്ട് സനാതൻ സൻസ്ത പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
മാംഗ്ലൂരിൽ നിന്നുള്ള ജയപ്രകാശ്(45), പുനെയിൽ നിന്നുള്ള സാരംഗ് അകോൽക്കർ (38), സാൻഗ്ലി സ്വദേശിയായ രുദ്ര പാട്ടീൽ (37) എന്നിവരും ലിംകറിനൊപ്പം ഒളിവിലായിരുന്നു. നാലു പേർക്കെതിരെയും ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2017 സെപ്തംബർ അഞ്ചിന് ബംഗളൂരുവിലെ വസതിയിലാണ് മാധ്യമപ്രവർത്തകയായ ഗൗരി ലേങ്കഷ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സനാതൻ സൻസ്തയുമായി ബന്ധം പുലർത്തുന്ന ഹിന്ദു യുവ സേന പ്രവർത്തകൻ കെ.ടി. നവീൻ കുമാർ (37) നെ മാർച്ച് രണ്ടിന് പ്രത്യേകാന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ചാണ് പ്രവീണിനെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
