Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ല​േ​ങ്ക​ഷ്​ വധം:...

ഗൗരി ല​േ​ങ്ക​ഷ്​ വധം: പ്രതി നുണപരിശോധനക്ക്​ വിസമ്മതിച്ചു

text_fields
bookmark_border
ഗൗരി ല​േ​ങ്ക​ഷ്​ വധം: പ്രതി നുണപരിശോധനക്ക്​ വിസമ്മതിച്ചു
cancel

ബം​ഗ​ളൂ​രു: പ​ത്ര​പ്ര​വ​ർ​ത്ത​ക​യും ആ​ക്​​ടി​വി​സ്​​റ്റു​മാ​യി​രു​ന്ന ഗൗ​രി ല​േ​ങ്ക​ഷി​നെ വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഒ​രേ​യൊ​രു പ്ര​തി​യി​ൽ​നി​ന്ന്​ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ക്കു​മെ​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​െൻറ പ്ര​തീ​ക്ഷ​ക്ക്​ മ​ങ്ങ​ലേ​റ്റു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ ഹി​ന്ദു യു​വ​സേ​ന നേ​താ​വ്​ കെ.​ടി. ന​വീ​ൻ​കു​മാ​റി​നെ (37) നു​ണ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​ക്കാ​നു​ള്ള ശ്ര​മം പ്ര​തി​യു​െ​ട എ​തി​ർ​പ്പു​മൂ​ലം ന​ട​ന്നി​ല്ല. ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​ണ്​ വി​വ​രം. 

അ​റ​സ്​​റ്റി​ലാ​യ​ശേ​ഷം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​​​െൻറ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ നു​ണ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​കാ​ൻ ന​വീ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്ന്​ കോ​ട​തി​യി​ൽ​നി​ന്ന്​ അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം ഗു​ജ​റാ​ത്തി​ലെ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ല​ബോ​റ​ട്ട​റി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച ഗു​ജ​റാ​ത്തി​ലെ​ത്തി​യ സം​ഘ​ത്തി​ന്​ ഏ​പ്രി​ൽ 30 വ​രെ​യാ​ണ്​ നു​ണ​പ​രി​ശോ​ധ​ന​ക്കാ​യി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ നു​ണ​പ​രി​ശോ​ധ​ന​ക്കാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ന​വീ​നെ ലാ​ബി​ലെ​ത്തി​ച്ചെ​ങ്കി​ലും സ​മ്മ​ത​പ​ത്ര​ത്തി​ൽ ഒ​പ്പി​ടാ​ൻ വി​സ​മ്മ​തി​ച്ചു. ബ​ഹ​ളം​വെ​ച്ച്​ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച പ്ര​തി, നാ​ർ​ക്കോ ടെ​സ്​​റ്റ്​ ത​​​െൻറ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ടെ​ന്ന​റി​യി​ച്ചു. ത​ന്നെ നി​ർ​ബ​ന്ധി​ച്ചാ​ൽ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി.  പ്ര​തി നി​സ്സ​ഹ​ക​രി​ച്ച​തോ​ടെ അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 

ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​ന്​ രാ​ത്രി എ​ട്ടി​ന്​ ബം​ഗ​ളൂ​രു രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​റി​ലെ വീ​ട്ടു​മു​റ്റ​ത്തു​വെ​ച്ചാ​ണ്​ ഗൗ​രി ല​േ​ങ്ക​ഷ്​ ആ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക​ത്തി​ന്​ പി​ന്നി​ൽ ഹി​ന്ദു​തീ​വ്ര​വാ​ദി ഗ്രൂ​പ്പു​ക​ളാ​ണെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ആ​റു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഹി​ന്ദു യു​വ​സേ​ന നേ​താ​വാ​യ ന​വീ​ൻ​കു​മാ​ർ എ​ന്ന മൊ​ട്ട ഹൊ​ജ്ജ​യെ പി​ടി​കൂ​ടി​യ പൊ​ലീ​സ്​ കൊ​ല​യാ​ളി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കി​യ​ത്​ ഇ​യാ​ളാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gauri LankeshLankesh Patrika
News Summary - Gauri Lankesh murder- India news
Next Story