Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൗരി ലേങ്കഷ് കൊലപാതകം: പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന –ആഭ്യന്തരമന്ത്രി
text_fieldsbookmark_border
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയും സാമൂഹികപ്രവർത്തകയുമായ ഗൗരി ലേങ്കഷിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. കേസിൽ വഴിത്തിരിവാകുന്ന തെളിവുകളാണ് ലഭിച്ചതെന്നും വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്ന് ദിവസങ്ങളായിട്ടും അന്വേഷണസംഘം ഇരുട്ടിൽതപ്പുകയാണെന്ന വിമർശനമുയരുന്നതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തൽ.
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച ഗൗരിയുടെ അമ്മ ഇന്ദിര ലേങ്കഷ് കേസ് സി.ബി.െഎക്ക് വിടരുതെന്ന് ആവശ്യപ്പെട്ടു. സി.ബി.െഎയിൽ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണസംഘംതന്നെ അന്വേഷണം പൂർത്തിയാക്കണമെന്നും അവർ വ്യക്തമാക്കി. ശനിയാഴ്ച ഒൗദ്യോഗികവസതിയായ ‘കൃഷ്ണ’യിൽ കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കേസിെൻറ അന്വേഷണ പുരോഗതി ഇന്ദിരയെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി, വൈകാതെ കുറ്റവാളികൾ പിടിയിലാവുമെന്നും അറിയിച്ചു. ഗൗരിയുടെ മരണശേഷം കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അമ്മ ഇന്ദിര ലേങ്കഷ് രംഗത്തുവരുന്നത്. കഴിഞ്ഞദിവസം സഹോദരി കവിത ലേങ്കഷ് സി.ബി.െഎ അന്വേഷണം ആവശ്യമില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിൽ പൂർണവിശ്വാസമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഗൗരി കൊലക്കേസിൽ സി.ബി.െഎ അന്വേഷണം വേണമെന്ന ബി.ജെ.പി അനുകൂലിയായ സഹോദരൻ ഇന്ദ്രജിത്തിെൻറയും ബി.ജെ.പി, സംഘ്പരിവാർ സംഘടനകളുടെയും നിലപാടിനേറ്റ കനത്തപ്രഹരം കൂടിയായി ഇന്ദിരയുടെ രംഗപ്രവേശം.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story