അന്വേഷണസംഘത്തിൽ വിശ്വാസമെന്ന് ഗൗരിയുടെ സഹോദരങ്ങൾ
text_fieldsബംഗളൂരു: നീതിക്കായി പോരാടുമെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നും വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ സഹോദരങ്ങൾ. വ്യാഴാഴ്ച ഉച്ചയോടെയാണ് സഹോദരൻ ഇന്ദ്രജിത്ത് ലേങ്കഷും സഹോദരി കവിത ലേങ്കഷും കോറമംഗലയിലെ വീട്ടിൽ മാധ്യമപ്രവർത്തകരെ കണ്ടത്. എന്നാൽ, ബി.ജെ.പി അനുകൂലിയായി അറിയപ്പെടുന്ന ഇന്ദ്രജിത്ത്, കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കർണാടക ആഭ്യന്തരവകുപ്പിൽ വിശ്വാസമില്ലെന്ന് പറഞ്ഞു.
കൽബുർഗി വധത്തിന് പിന്നിൽ തീവ്രവലതുപക്ഷമാണെന്ന് ആഭ്യന്തരവകുപ്പ് നിഗമനത്തിലെത്തിയിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. പ്രത്യേക സംഘത്തിന് കീഴിൽ അന്വേഷണം നടക്കെട്ട. തൃപ്തികരമല്ലെങ്കിൽ സി.ബി.െഎ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആവശ്യപ്പെടും. ഗൗരി ഇടതുപക്ഷക്കാരിയായിരുന്നു. പത്രത്തിലൂടെ തീവ്ര വലതുപക്ഷത്തെ വിമർശിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ ഇതാകാം കാരണമെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നക്സലൈറ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി നിയോഗിച്ചത് ഗൗരിയുടെ നേതൃത്വത്തിലുള്ള സംഘത്തെയായിരുന്നു. അവരുടെ പുനരധിവാസത്തിന് ഗൗരി സഹായിച്ചിരുന്നു. ഇത് മറ്റൊരു വശമാണ്. പൊലീസ് എല്ലാ വശവും അന്വേഷിക്കെട്ട -ഇന്ദ്രജിത്ത് പറഞ്ഞു.
എന്നാൽ വ്യക്തിവൈരാഗ്യമല്ല മറിച്ച്, ആശയപരമായുള്ള അഭിപ്രായവ്യത്യാസം തന്നെയാണ് ഗൗരിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇന്ദ്രജിത്തിെൻറ നക്സൽ പരാമർശത്തിന് മറുപടിയായി കവിത പറഞ്ഞു. പണമുണ്ടാക്കാനായി അവൾ ജീവിച്ചിട്ടില്ല. വിശ്വാസത്തിനനുസരിച്ചായിരുന്നു അവളുടെ പ്രവർത്തനവും. അതിനായാണ് അവൾ ജീവിച്ചത്. ഗൗരിയുടെ ആശയങ്ങൾ കൊണ്ടുണ്ടായ ശത്രുക്കൾ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂവെന്നും കവിത കൂട്ടിച്ചേർത്തു. പരസ്പര വിരുദ്ധമായാണല്ലോ ഇരുവരും സംസാരിക്കുന്നതെന്ന സൂചന മാധ്യമപ്രവർത്തകർ നൽകിയപ്പോൾ തങ്ങൾ വിവാദത്തിനു വന്നതല്ലെന്നും സഹോദരിക്ക് നീതി ലഭ്യമാക്കണമെന്നതു മാത്രമാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. എസ്.െഎ.ടി അന്വേഷണം ആരംഭിച്ചിട്ട് മണിക്കൂറുകളായിേട്ടയുള്ളൂ. അന്വേഷണത്തോട് പൂർണമായി സഹകരിക്കും^അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
