ഗൗരി വധം: കൊലയാളി പരശുറാം വാഗ്മോർ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്
text_fieldsബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെന വെടിവെച്ചുകൊന്നത് പിടിയിലായ പരശുറാം വാഗ്മോർ (26) തന്നെയെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ട്. സി.സി.ടി.വിയിൽ പതിഞ്ഞ കൊലപാതക ദൃശ്യങ്ങളും കൊലപാതക രംഗത്തിെൻറ പുനരാവിഷ്കരണ വിഡിയോയും ഉൾപ്പെടുത്തി ഗുജറാത്തിലെ ഡയറക്ടറേറ്റ് ഒാഫ് ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിലൊന്നിൽ കൊലയാളിയായ പരശുറാം വാഗ്മോറിെൻറ ചിത്രം പതിഞ്ഞിരുന്നു. ആറു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഇൗ ദൃശ്യവും കൊലപാതകത്തിെൻറ പുനരാവിഷ്കരണ ദൃശ്യവുമാണ് പരിശോധനക്കയച്ചത്. ഇരു വിഡിയോയിലും പ്രത്യക്ഷപ്പെടുന്നയാളിെൻറ ശരീരഭാഷയും ചലനങ്ങളും മറ്റും അടിസ്ഥാനമാക്കി ഫോറൻസിക് ഗേറ്റ് അനാലിസിസ് പരിശോധനയിലൂടെയാണ് കൊലയാളിയെ ഉറപ്പിച്ചത്. കുറ്റാന്വേഷണ രംഗത്ത് ഇന്ത്യയിൽ ഒരുപക്ഷേ ആദ്യമായാവും ഫോറൻസിക് ഗേറ്റ് അനാലിസിസ് ഉപയോഗപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഗൗരി ലേങ്കഷിനു നേരെ വെടിയുതിർത്തത് താനായിരുന്നുവെന്ന് പരശുറാം വാഗ്മോർ നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, കുറ്റകൃത്യ കാലയളവിൽ മൊൈബൽഫോൺ പോലും ഉപയോഗിക്കാതിരുന്ന വാഗ്മോറിനെതിരെ സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് അന്വേഷണ സംഘത്തിെൻറ നീക്കം. ഗൗരി ലേങ്കഷിെൻറ വീടിന് സമീപത്തെ കെട്ടിടത്തിൽനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യത്തിൽ മൂന്നു കെട്ടിടനിർമാണ തൊഴിലാളികളും ഒരു വിദ്യാർഥിയും നടന്നുപോകുന്നത് പതിഞ്ഞിരുന്നു. കൊലപാതകം നടത്തിയ ശേഷം രണ്ടുപേർ ൈബക്കിൽ പോകുന്നതും തോക്കുധാരിയായ വാഗ്മോർ പിന്തിരിഞ്ഞുനോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗൗരിയുടെ വീടിനു മുന്നിൽ ഹെൽമറ്റ് ധരിക്കാതെ നിൽക്കുകയായിരുന്ന വാഗ്മോറിനെ ഇൗ സാക്ഷികൾ കണ്ടതായും അന്വേഷണസംഘം വെളിപ്പെടുത്തുന്നു. ഇതിനു പുറമെ കൊലയാളിയെ കണ്ട സമീപവാസിയായ കടയുടമയും സാക്ഷിയായുണ്ട്. വൈകാതെ ഇവരുമായി പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തും.
വാഗ്മോറും സുജിത് കുമാർ എന്ന മറ്റൊരു പ്രതിയും താമസിച്ചിരുന്ന വെസ്റ്റ് ബംഗളൂരു സീഗെ ഹള്ളിയിലെ വാടകവീട് കൊലപാതകം നടന്ന് ഒരു മണിക്കൂറിനുശേഷം ഒഴിഞ്ഞതു സംബന്ധിച്ച് കെട്ടിട ഉടമയായ സുരേഷ് അന്വേഷണസംഘത്തിന് വിവരം നൽകിയിരുന്നു. പിടിയിലായ ഇരുവരെയും സുരേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യത്തിലുള്ള കൊലയാളിക്ക് 5.2 അടി ഉയരമാണുള്ളത്. ഇത് പരശുറാം വാഗ്മോറിെൻറ ശരീരപ്രകൃതിയുമായി യോജിക്കുന്നതാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ശ്രീരാമസേന പ്രവർത്തകനായിരുന്ന വാഗ്മോർ 2012ൽ വിജയപുര സിന്ദഗിയിൽ വർഗീയ സംഘർഷം ലക്ഷ്യമിട്ട് പാകിസ്താനി പതാക ഉയർത്തിയ കേസിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
