Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ല​ങ്കേഷ്​ വധം:...

ഗൗരി ല​ങ്കേഷ്​ വധം: ഒളിവിലായിരുന്ന പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ഗൗരി ല​ങ്കേഷ്​ വധം: ഒളിവിലായിരുന്ന പ്രതി അറസ്​റ്റിൽ
cancel

ന്യൂഡൽഹി: മാധ്യമപ്രവർത്തക ഗൗരി ല​​ങ്കേഷിൻെറ കൊലപാതകവുമായി ബന്ധപ്പെട്ട്​ ഒളിവിലായിരുന്ന പ്രതി അറസ്​റ്റിൽ. ജാർഖണ്ഡിലെ ദൻബാദ്​ ജില്ലയിൽ നിന്നാണ്​ ഇയാൾ അറസ്​റ്റിലായതെന്ന്​ പൊലീസ്​ അറിയിച്ച​ു.

ഋഷികേശ്​​ ദേവ്​ദികർ എന്നയാളാണ്​ അറസ്​റ്റിലായത്​. കത്​രയിലെ രാജഗദിയ എന്ന സ്ഥലത്ത്​ മാസങ്ങളായി ഇയാൾ താമസിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച്​ ദിവസങ്ങളായി ഇയാൾ പൊലീസ്​ നിരീക്ഷണത്തിലായിരുന്നുവെന്ന്​ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

ഗൗരി ല​ങ്കേഷ്​ വധകേസിൽ 2018 നവംബറിൽ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ 18ാം പ്രതിയാണ്​ ഋഷികേശ്​. കൊലപാതകത്തിൻെറ മുഖ്യ ആസൂത്രകരിൽ ഒരാളാണ്​ ഋഷികേശെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലയാളികൾക്ക്​ പരിശീലനവും തോക്കുകളും എത്തിച്ച്​ നൽകിയത്​ ഇയാ​ളാണെന്നും കുറ്റപത്രത്തിൽ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsGauri LankeshMurder Cases
News Summary - Gauri Lankesh murder accused arrested-India news
Next Story