Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗ​രി ല​ങ്കേ​ഷ് വ​ധം:...

ഗൗ​രി ല​ങ്കേ​ഷ് വ​ധം: ആ​സൂ​ത്ര​ണം ചെ​യ്ത​ത് പാ​ർ​ക്കി​ൽ

text_fields
bookmark_border
ഗൗ​രി ല​ങ്കേ​ഷ് വ​ധം: ആ​സൂ​ത്ര​ണം ചെ​യ്ത​ത് പാ​ർ​ക്കി​ൽ
cancel

ബം​ഗ​ളൂ​രു: മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ വ​ധി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യും ആ​സൂ​ത്ര​ണ​വും ന​ട​ന്ന​ത് വി​ജ​യ​ന​ഗ​റി​ലെ പാ​ർ​ക്കി​ൽ. ആ​ദി​ചു​ൻ​ച​നാ​ഗി​രി മ​ഠ​ത്തി​ലെ ര​ണ്ടു​ദി​വ​സ​ത്തെ മ​ത​പ​ര​മാ​യ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മ​ഠ​ത്തി​ന് മു​ന്നി​ലെ പാ​ർ​ക്കി​ൽ​വെ​ച്ച് പ്ര​തി​ക​ളാ​യ കെ.​ടി. ന​വീ​ൻ​കു​മാ​റും സു​ജി​ത്ത് കു​മാ​റെ​ന്ന പ്ര​വീ​ണും കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്തു​വെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഹി​ന്ദു​മ​ത വി​രു​ദ്ധ​രെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ന​വീ​ൻ​കു​മാ​റി​​െൻറ സ​ഹാ​യം തേ​ടി​യ​ത് പ്ര​വീ​ൺ ആ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ഉ​ഡു​പ്പി സ്വ​ദേ​ശി​യാ​യ പ്ര​വീ​ണി​നെ (37) ഗൗ​രി ല​ങ്കേ​ഷ് വ​ധ​ത്തി​ലെ ര​ണ്ടാം പ്ര​തി​യാ​ക്കി അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 2017 ആ​ഗ​സ്​​റ്റ് 19,20 തീ​യ​തി​ക​ളി​ൽ ന​ട​ന്ന മ​ഠ​ത്തി​ലെ പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​ത്ത ന​വീ​നും പ്ര​വീ​ണും പാ​ർ​ക്കി​ൽ വെ​ച്ച് ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യെ​ന്നാ​ണ് ന​വീ​ൻ​കു​മാ​റി​​െൻറ കു​റ്റ​സ​മ്മ​ത​മൊ​ഴി. 

ന​വീ​ൻ ക​ലാ​ശി​പാ​ള​യ​ത്തു​നി​ന്നും വെ​ടി​യു​ണ്ട​ക​ൾ വാ​ങ്ങി​യെ​ന്ന​തി​നു​ള്ള സാ​ക്ഷി​മൊ​ഴി​യും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. മ​ദ്ദൂ​രി​ൽ ഹി​ന്ദു യു​വ​സേ​ന രൂ​പ​വ​ത്ക​രി​ച്ച് ക​ൺ​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ന​വീ​ന് സ​നാ​ത​ൻ സ​ൻ​സ്ത​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​താ​യും ഭാ​ര്യ​യു​ടെ മൊ​ഴി​യു​ണ്ട്. ഹി​ന്ദു​ധ​ർ​മ​ത്തെ​യും ദൈ​വ​ങ്ങ​ളെ​യും വി​മ​ർ​ശി​ക്കു​ന്ന ഗൗ​രി ല​ങ്കേ​ഷി​​െൻറ ‘ഹി​ന്ദു​വി​രു​ദ്ധ’ നി​ല​പാ​ടു​ക​ളാ​ണ് പ്ര​തി​ക​ളെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ന​വീ​ൻ കു​മാ​റി​നെ​യും പ്ര​വീ​ണി​നെ​യും കൂ​ടാ​തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മൂ​ന്നു​പേ​രെ കൂ​ടി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Show Full Article
TAGS:Gauri Lankesh murder india news malayalam news 
News Summary - Gauri Lankesh killed for ‘anti-Hindu views’: charge sheet- india news
Next Story