ബംഗളൂരു: ഗൗരി ലേങ്കഷിെൻറ ജന്മദിനമായ ജനുവരി 29ന് ഗൗരി മെമ്മോറിയൽ ട്രസ്റ്റിന് കീഴിൽ ബംഗളൂരുവിൽ സംഘടിപ്പിച്ച ‘ഗൗരി ദിന’െത്തച്ചൊല്ലി സഹോദരങ്ങളായ കവിത ലേങ്കഷും ഇന്ദ്രജിത്ത് ലേങ്കഷും തമ്മിൽ വാക്പോര്്. തിങ്കളാഴ്ച ഇരുവരും വ്യത്യസ്ത അനുസ്മരണ ചടങ്ങുകളിലാണ് പെങ്കടുത്തത്. ചാമരാജ്പേട്ടിലെ ഗൗരിയുടെ ശവകുടീരത്തിൽ പൂക്കളർപ്പിച്ചും മെഴുകുതിരികൾ കത്തിച്ചുമായിരുന്നു ഇന്ദ്രജിത്തും ഭാര്യയും ചില സുഹൃത്തുക്കളും ചേർന്ന് അനുസ്മരണം സംഘടിപ്പിച്ചത്. എന്നാൽ, ബംഗളൂരു ടൗൺഹാളിൽ ഗൗരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ‘ഗൗരി ദിന’ത്തിൽ ജിഗ്േനഷ് മേവാനി, കനയ്യ കുമാർ, പ്രകാശ്രാജ് തുടങ്ങിയവരോടൊപ്പം കൈകോർത്താണ് കവിത നിന്നത്.
ഗൗരി ദിനാചരണം സിദ്ധരാമയ്യസർക്കാർ സ്പോൺസർ ചെയ്ത പരിപാടിയാണെന്നായിരുന്നു ഇന്ദ്രജിത്തിെൻറ വിമർശനം. സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസം നഷ്ടപ്പെെട്ടന്നും സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സർക്കാർ ഫണ്ട് ആരോപണത്തോട് പ്രതികരിച്ച കവിത, ഗൗരിദിനാചരണത്തിന് നയാപൈസ പോലും സർക്കാർ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി. കർണാടകയിൽ സി.ബി.െഎ അന്വേഷിച്ചുകൊണ്ടിരിക്കുന്ന 13 കേസുകൾ അവർ ആദ്യം പൂർത്തിയാക്കെട്ട. പ്രതികളെ കൃത്യമായ തെളിവുകളുടെ പിൻബലത്തിൽ അറസ്റ്റ് ചെയ്യലാണ് മുഖ്യമെന്നും എസ്.െഎ.ടിയുടെ അന്വേഷണം തൃപ്തികരമാണെന്നും അവർ പറഞ്ഞു.
ഗൗരി ലേങ്കഷ് കൊല്ലപ്പെട്ടതുമുതൽ ബി.ജെ.പിയെ പോലെ ഇന്ദ്രജിത്ത് ലേങ്കഷും സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കവിതയും മാതാവ് ഇന്ദിരയും സി.ബി.െഎഅന്വേഷണത്തിന് എതിരായിരുന്നു.