Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്​നയിലുണ്ടൊരു​...

പട്​നയിലുണ്ടൊരു​ 'ഓക്​സിജൻ മാൻ'; 900ത്തിലധികം കോവിഡ്​ രോഗികളെ രക്ഷിച്ച മാലാഖ

text_fields
bookmark_border
Oxygen Man Gaurav Rai
cancel

പട്​ന: ഇന്ത്യയിൽ കോവിഡ്​ വ്യാപനം തുടങ്ങി ഒരു വർഷക്കാലമായി പട്​നയിലെ റോഡുകളിലൂടെ കോവിഡ്​ രോഗികൾക്കാവശ്യമായ ഓക്​സിജൻ സിലിണ്ടറുകളുമായി പായുന്ന ഒരു മാരുതി കാറും അതിൽ 52കാരനായ ഒരു​ മനുഷ്യനുമുണ്ട്​. മെഡിക്കൽ ഓക്​സിജന്‍റെ ലഭ്യതക്കുറവ്​ അതിരൂക്ഷമായ സാഹചര്യത്തിൽ പരിചയപ്പെടേണ്ട ഒരു വ്യക്തിത്വമാണ്​ അദ്ദേഹം.

ഇതുവരെ 950ലധികം കോവിഡ്​ രോഗികളെയാണ്​ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ​ കൊണ്ടുവന്നത്​. 'ഓക്​സിജൻ മാൻ' എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ യഥാർഥ നാമം അധികം ആർക്കും അറിയില്ല. പരിചയപ്പെടാം ഗൗരവ്​ റായ്​യെ.

ഗൗരവും കോവിഡിന്‍റെ പിടിയിൽ പെട്ടിരുന്നു. കോവിഡ്​ ഒന്നാം തരംഗം അതിന്‍റെ പാരമ്യത്തിൽ എത്തിയിരുന്ന ജൂലൈ മാസത്തിലാണ്​ അദ്ദേഹത്തെ പട്​ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്​. എന്നാൽ ​അവിടെ കിടക്കൾ ഒന്നും ലഭ്യമായിരുന്നില്ല. വാർഡിനടുത്തുള്ള കോണിപ്പടിയിലാണ്​ അ​ദ്ദേഹം അഭയം കണ്ടെത്തിയത്​.

ഓക്​സിജൻ നില താഴ്​ന്നതിനെ തുടർന്ന്​ അദ്ദേഹത്തിന്​ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടായിരുന്നു. ആശുപത്രിയിൽ ഒാക്​സിജൻ സിലിണ്ടർ ലഭ്യമായിരുന്നില്ല. അഞ്ച്​ മണിക്കൂർ സമയമെടുത്താണ്​ ഗൗരവിന്‍റെ ഭാര്യ ഓക്​സജിൻ സിലിണ്ടർ എത്തിച്ചത്​.

അതായിരുന്നു ഗൗരവിന്‍റെ ജീവിതത്തിലെ വഴിത്തിരിവ്​. അന്ന്​ തന്നെ അദ്ദേഹം ഒരു തീരുമാനമെടുത്തു. ജീവവായുവായ ഓക്​സിജൻ ഉണ്ടാക്കാൻ തീരുമാനിച്ച അദ്ദേഹം പിന്നീട്​ ഒരുദിവസം വിശ്രമിച്ചിട്ടില്ല.

പുലർ​ച്ച അഞ്ചുമണിക്കാണ്​ ഗൗരവിന്‍റെ ഒരു ദിനം ആരംഭിക്കുന്നത്​. രാവിലെ തന്നെ തന്‍റെ മാരുതി വാഗൺ ആർ കാറിൽ ഓക്​സിജൻ സിലിണ്ടറുകൾ കയറ്റി കോവിഡ്​ ബാധിച്ച്​ ക്വാറന്‍റീനിലായ രോഗികളുടെ വീടുകൾ തേടി യാത്ര തുടങ്ങും. തന്‍റെ ഈ കർമങ്ങൾക്ക്​ ചില്ലിക്കാശ്​ പോലും അ​ദ്ദേഹം ഇൗടാക്കുന്നില്ല. ഈ നിസ്വാർഥ സേവനത്തിന്‍റെ മികവിലാണ്​ അദ്ദേഹത്തെ ജനങ്ങൾ 'ഓക്​സിജൻ മാൻ' എന്ന്​ പേര്​ നൽകിയത്​. ​

സ്വന്തമായി പണം മുടക്കി ദമ്പതികൾ വീടിന്‍റെ താഴത്തെ നിലയിൽ ഒരു ഓക്​സിജൻ ബാങ്ക്​ സ്​ഥാപിക്കുകയായിരുന്നു. ഇത്​ വാർത്തയായതോടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളും മറ്റും സഹായവുമായെത്തി.

10 സിലിണ്ടർ മാത്രമുണ്ടായിരുന്ന ഓക്​സിൻ ബാങ്ക്​ 200 സിലിണ്ടറിലേക്കെത്തി. ദമ്പതികളുടെ സേവനത്തിന്​ അഭിനന്ദനവുമായെത്തിയ നിരവധിയാളുകൾ സാമ്പത്തിക സഹായവും നൽകി.

ഫോണിലൂടെയാണ്​ രോഗികൾ സിലിണ്ടറുകൾക്കായി ബന്ധപ്പെടുന്നത്​. ഇവ കാറിൽ കയറ്റി കൊണ്ടുപോയി രോഗികളുടെ വീടുകളിലെത്തി ഘടിപ്പിക്കും. ഇവർ രോഗമുക്തരായ ശേഷം അവിടെ ​െചന്ന് ഇവ മടക്കി വാങ്ങി മറ്റ്​ രോഗികൾക്ക്​ നൽകും. ഇതെല്ലാം സൗജന്യമായാണ്​ ചെയ്യുന്നത്​.​ പട്​നയിൽ നിന്ന്​ തുടങ്ങിയ ഗൗരവിന്‍റെ ഈ സേവന പ്രവർത്തി ഇന്ന്​ ബിഹാറിലെ 18 ജില്ലകളിലേക്കായി വ്യാപിച്ചിട്ടുണ്ട്​.

ഓക്സിജൻ മാൻ തന്‍റെ സേവനപാതയിലേക്ക്​ പ്രവേശിക്കുന്നതി​ന്​ മുമ്പുള്ള കഥയും പ്രചോദനകരമാണ്. 2019 ഡിസംബറിൽ പക്ഷാഘാതം വന്ന്​ സംസാരശേഷി നഷ്​ടപ്പെട്ടതിനെതുടർന്ന്​ ആത്മഹത്യ ചെയ്യാനിരുന്നയാളാണ്​ അദ്ദേഹം. ഗംഗ നദിയിൽ ചാടി ജീവിതം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ കാലം അദ്ദേഹത്തിനായി കാത്തുവെച്ചത്​ മറ്റൊന്നായിരുന്നു.

സ്വന്തം ജീവിതം അവസാനിപ്പിക്കാൻ നിന്നിടത്തു നിന്ന്​ അദ്ദേഹം പലരുടെയും രക്ഷകനായി. അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള വഴി ആസൂത്രിതമായിരുന്നില്ല. തന്‍റെ സമ്പാദ്യം തീരുന്നതുവരെ അല്ലെങ്കിൽ ആരോഗ്യം ക്ഷയിക്ക​ുന്നത്​ വരെ മറ്റുള്ളവർക്കായുള്ള ഈ ഓട്ടം അദ്ദേഹം തുടരുമെന്ന കാര്യം ഉറപ്പാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patna​Covid 19Oxygen ManGaurav Rai
News Summary - Gaurav Rai, Patna's 'Oxygen Man​' saved many covid patients
Next Story