Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാടുകടത്തിയയാൾ...

നാടുകടത്തിയയാൾ തിരിച്ചെത്തി: അതിർത്തിയിൽ സുഷിരങ്ങളുണ്ട്, രൂക്ഷവിമർശനവുമായി ഗുവാഹത്തി ഹൈക്കോടതി

text_fields
bookmark_border
നാടുകടത്തിയയാൾ തിരിച്ചെത്തി: അതിർത്തിയിൽ സുഷിരങ്ങളുണ്ട്, രൂക്ഷവിമർശനവുമായി ഗുവാഹത്തി ഹൈക്കോടതി
cancel

ഗുവാഹത്തി: വിദേശിയായ പ്രഖ്യാപിച്ച് നാടുകടത്തിയ ആൾ പിറ്റേദിവസംതന്നെ തിരിച്ചെത്തിയതിൽ രൂക്ഷ വിമർശനവുമായി ഗുവാഹത്തി ഹൈക്കോടതി. വിദേശിയായി പ്രഖ്യാപിക്കപ്പെട്ട് നാടുകടത്തിയ ആളുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിദേശിയായി പ്രഖ്യാപിച്ച വിധി പുനഃപരിശോധധിക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യം തള്ളിയ കോടതി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുഷിരങ്ങുണ്ടെന്നും പറഞ്ഞു. ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ടതിന് ശേഷം പിറ്റേന്ന് രാവിലെ താൻ തിരിച്ചെത്തിയെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടതിനെത്തുടർന്നാണ് അതിർത്തിയിൽ "സുഷിര" ങ്ങളുണ്ടെന്നുംഅത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടത്.

ഹരജിക്കാരന്‍റെ അവകാശവാദം പരിശോധിക്കാനും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനും ജസ്റ്റിസുമാരായ കല്യാൺ റായ് സുരാനയും സുസ്മിത ഫുകാൻ ഖൗണ്ടും അധികാരികൾക്ക് നിർദേശം നൽകി. നാടുകടത്തിയതിനു ശേഷം തന്റെ വിലാസത്തിലേക്ക് തിരിച്ചെത്തിയതായി ഹരജിക്കാരൻ അവകാശപ്പെടുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിർത്തി ഇപ്പോഴും "സുഷിരങ്ങളു"ള്ളതാണെന്ന് ഇത് വെളിപ്പെടുത്തുന്നത്. അതിനാൽ, ആഭ്യന്തര മന്ത്രാലയത്തിന് നോട്ടീസ് അയക്കണമെന്നും കോടതി നിർദ്ദേശിച്ചു.ഹരജിക്കാരന്റെ ആവശ്യത്തിലും അതിർത്തിലെ സുരക്ഷയിലും ആഭ്യന്തര മന്ത്രാലയം ഉചിതമായ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

അസമിലെ നാഗോൺ ജില്ലയിലെ താമസക്കാരനാണ് ഹരജിക്കാരൻ. 1997ലെ കരട് വോട്ടർ പട്ടികയിലാണ് ഹരജിക്കാരന്‍റെ വോട്ടകാശം ചോദ്യം ചെയ്യപ്പെട്ടത്.തുടർന്ന് 2007ൽ ഫോറിങ് ട്രൈബ്യൂണലിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. 2010 ൽ വിദേശിയല്ലെന്ന് തെളിയിക്കുന്നതിൽ ഹരജിക്കാരൻപരാജയപ്പെടുകയും ഹർജിക്കാരനെ ബംഗ്ലാദേശിൽ നിന്നുള്ള വിദേശിയായി ട്രൈബ്യൂണൽ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യൻ ബോർഡർ ഫോഴ്‌സ് ഹരജിക്കാരനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്കു നാടുകടത്തി. എന്നാൽ അതിന്‍റെ തെട്ടുത്ത ദിവസംതന്നെ താൻ തിരിച്ചെത്തിയെന്നായിരുന്നു ഹരജിക്കാരൻ കോടതിയിൽ പറഞ്ഞത്. ഇതോടെയാണ് കോടതിയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedIndia-BangladeshGauhati High CourtIndian News
News Summary - Gauhati High Court flags ‘porous’ India-Bangladesh border after deported man reappears
Next Story