Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസബ്​സിഡിയില്ലാത്ത...

സബ്​സിഡിയില്ലാത്ത ഗ്യാസ്​ സിലിണ്ടറിന്​ വിലകൂടി

text_fields
bookmark_border
സബ്​സിഡിയില്ലാത്ത ഗ്യാസ്​ സിലിണ്ടറിന്​ വിലകൂടി
cancel

ന്യൂ​ഡ​ൽ​ഹി: സ​ബ്​​സി​ഡി​യി​ല്ലാ​ത്ത പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്​ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ വി​ല​കൂ​ടി. തു​ട​ർ​ച്ച​യാ​യി മൂ​ന്നാ​മ​ത്തെ മാ​സ​മാ​ണ്​ വി​ല വ​ർ​ധി​ക്കു​ന്ന​ത്. ഇ​ൻ​ഡേ​ൻ സി​ലി​ണ്ട​റി​ന്​ പ​ര​മാ​വ​ധി 76.5 രൂ​പ​യോ​ളം​ വ​ർ​ധി​ച്ച​താ​യി ഉ​ൽ​പാ​ദ​ക​രാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ.​ഒ.​സി) അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ൽ 651 രൂ​പ​യി​ൽ​നി​ന്ന്​ 685.5 രൂ​പ​യാ​യും മും​ബൈ​യി​ൽ 574.5 രൂ​പ​യി​ൽ​നി​ന്ന്​ 605 രൂ​പ​യു​മാ​യാ​ണ്​ വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ചെ​ന്നൈ​യി​ൽ 620 രൂ​പ​യു​ണ്ടാ​യി​രു​ന്ന സി​ലി​ണ്ട​റി​ന്​ 696 രൂ​പ​യാ​കും. 19 കി​ലോ സി​ലി​ണ്ട​റി​ന്​ ഡ​ൽ​ഹി​യി​ൽ 1204 രൂ​പ​യാ​യി വ​ർ​ധി​ച്ച​പ്പോ​ൾ മും​ബൈ​യി​ൽ ഇ​ത്​ 1151 രൂ​പ​യാ​യി. ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​വി​ന്​ 14.2 കി​ലോ​യു​ടെ 12 സി​ലി​ണ്ട​റു​ക​ളാ​ണ്​ സ​ബ്​​സി​ഡി നി​ര​ക്കി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ കൂ​ടു​ത​ൽ സി​ലി​ണ്ട​റു​ക​ൾ വാ​ങ്ങു​ന്ന​വ​രി​ൽ​നി​ന്ന്​​ വി​പ​ണി വി​ല ഈ​ടാ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്​​ട്ര വി​ല​യും വി​ദേ​ശ വി​നി​മ​യ​നി​ര​ക്കും അ​നു​സ​രി​ച്ച്​ പാ​ച​ക​വാ​ത​ക​ത്തി​​െൻറ സ​ബ്​​സി​ഡി തു​ക​യി​ൽ മാ​സം തോ​റും വ്യ​തി​യാ​ന​മു​ണ്ടാ​വാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpgprice hikegas priceindia news
News Summary - gas price hike -india news
Next Story