വിഷവാതകം ആരോഗ്യ- പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന് വിദഗ്ധർ
text_fieldsൈഹദരാബാദ്: വിശാഖപട്ടണത്ത് 12 പേരുടെ മരണത്തിനിടയാക്കിയ സ്റ്റൈറീൻ വിഷവാതകം ദീർഘകാലത്തേക്ക് ആരോഗ്യ- പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ.
പോളിസ്റ്റൈറീൻ പ്ലാസ്റ്റിക് ഉണ്ടാക്കാനുപയോഗിക്കുന്ന രാസവസ്തുവാണ് സ്റ്റൈറീൻ. ഇത് പാമ്പിൻ വിഷത്തിനേക്കാൾ മാരകമാണെന്നും വൻതോതിൽ അകത്തുചെന്നാൽ കാഴ്ചശക്തിയെയും നാഡീവ്യൂഹത്തെയും ബാധിക്കുമെന്നും പരിസ്ഥിതി പ്രവർത്തകൻ ടി. ശിവകുമാർ പറഞ്ഞു.
മൃഗങ്ങളെയും പക്ഷികളെയും ഇത് മാരകമായി ബാധിക്കും.
മാരക രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന നിരവധി ഫാക്ടറികൾ വിശാഖപട്ടണത്തുണ്ടെന്നും ദുരന്തം ആവർത്തിക്കുന്നത് തടയാൻ സർക്കാറിന് ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദശാബ്ദങ്ങളായി പരിസ്ഥിതി പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ് സർക്കാറുകൾ ഗൗനിക്കാറില്ല. വിശാഖപട്ടണത്തെ പ്രമുഖ ആശുപത്രിയായ കിങ് ജോർജ് ആശുപത്രിയിൽ പോലും ഇത്തരം ദുരന്തം കൈകാര്യം ചെയ്യാനുള്ള സംവിധാനമില്ലെന്ന് ശിവകുമാർ പറഞ്ഞു.
സ്റ്റൈറീൻ വാതകം എങ്ങനെയാണ് മനുഷ്യരെ ബാധിക്കുക എന്നതിലും ഡോക്ടർമാർക്കുപോലും അവ്യക്തതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
