Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാർഗി കോളജിലെ...

ഗാർഗി കോളജിലെ ലൈംഗികാതിക്രമം: ​​പ്രതി​കളെ വെറുതെവിടരുതെന്ന്​ ​കെജ്​രിവാൾ

text_fields
bookmark_border
ഗാർഗി കോളജിലെ ലൈംഗികാതിക്രമം: ​​പ്രതി​കളെ വെറുതെവിടരുതെന്ന്​ ​കെജ്​രിവാൾ
cancel

ഡൽഹി: ഗാർഗി കോളജിലെ വിദ്യാർഥിനികൾക്ക്​ നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ​പൊലീസ്​ സ്വമേധയാ കേസെടുത്തു. ഹൗസ് ​ കാസ്​ പൊലീസ്​ സ്​റ്റേഷനിലാണ്​ എഫ്​.ഐ.ആർ റജിസ്​റ്റർ ചെയ്​തത്​. അഡീഷണൽ ഡപ്യൂട്ടി കമ്മീഷണർ ഗീതാഞ്​ജലി ഖണ്ഡേവാ ൾ, ഡപ്യൂട്ടി കമ്മീഷണർ അതുൽ താകൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ അന്വേഷണം നടക്കുന്നത്​. ​പ്രദേശത്ത്​ നിന്ന്​ ലഭിച്ച സി.സി.ടി.വി കാമറ ദൃശ്യങ്ങളും ദൃസാക്ഷികളിൽനിന്നുള്ള വിവരങ്ങളും അന്വേഷണ ഉദ്യോഗസ്​ഥർ ശേഖരിക്കും.

അതിനിടെ, പെൺകുട്ടി​കളോട്​ മോശമായി പെരുമാറുന്നവ​രോട്​ സർക്കാർ യാതൊരു സഹിഷ്​ണുതയും കാണിക്കില്ലെന്നും സംഭവത്തിൽ പ്രതി​കൾക്ക്​ കടുത്ത ശിക്ഷ നൽകണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ആവശ്യപ്പെട്ടു. ഗാർഗി കോളജി​ലെ വിദ്യാർഥിനികളോട്​ അതിക്രമം കാണിച്ച സംഭവം ദുഖകരവും നിരാശാജനകവുമാണ്​. ഡൽഹിയിലെ കോളജുകളിൽ പഠിക്കുന്ന കുട്ടികൾ സുരക്ഷിതരാണെന്ന്​ ഉറപ്പ്​ വരുത്തുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

ചൊവ്വാഴ്ച കോളജ് ഫെസ്​റ്റിവലിനിടെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം കേളേജ് ഗേറ്റിലെത്തി വിദ്യാർഥികളെ തടയുകയും ആക്രമിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newswomen attackgargi college
News Summary - Gargi college sexual Abuse-India news
Next Story