Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയെ കെട്ടിയിട്ട്...

യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് 15 ലക്ഷം കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി

text_fields
bookmark_border
rape
cancel

കൊൽക്കത്ത: ഫ്ലാറ്റിൽ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് 15 ലക്ഷം കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അസ്ഗർ ഷായെന്ന 24കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഗയ സ്വദേശിയാണ് ഇയാൾ.

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വർണം, ആഭരണം എന്നിവക്കുപുറമെ 15 ലക്ഷം രൂപ കവർന്നതായും ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും 10 ലക്ഷം രൂപയും മൊബൈൽ ഫോണും ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ഏഴ് പേരടങ്ങുന്ന പ്രത്യേക ദൗത്യ സംഘമാണ് കേസ് അന്വേഷിച്ചത്.

വ്യാജ താക്കോലുപയോഗിച്ചാണ് ഇയാൾ ഫ്ലാറ്റിനകത്ത് കടന്നത്. യുവതിയെ കെട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാൾ. ഡ്രില്ലിങ് മെഷിനും കൈയിൽ കരുതിയിരുന്നു.

അതേസമയം, ഇയാൾക്ക് പെൺകുട്ടിയുമായി നേരത്തേ പരിചയമുള്ളതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatarape
News Summary - Garden Reach rape: Kolkata police arrest 24-year-old electrician from Bihar
Next Story