Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതടവുകാരന് കൊടുത്തയച്ച...

തടവുകാരന് കൊടുത്തയച്ച കോഴിക്കാലുകൾ പരിശോധിച്ച അധികൃതർ ഞെട്ടി; പിടികൂടിയത് 18 പൊതി കഞ്ചാവ്

text_fields
bookmark_border
chicken 87686
cancel

ബംഗളൂരു: പൊരിച്ച ചിക്കൻ കാലിനുള്ളിൽ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കർണാടകയിലെ വിജയപുര ജില്ല ജയിലിനുള്ളിലാണ് സംഭവം. പ്രജ്വാൾ ലക്ഷ്മൺ എന്നയാളാണ് അറസ്റ്റിലായത്.

ജയിൽ ശിക്ഷയനുഭവിക്കുന്ന ഷാരൂഖ് ഖാനെ കാണാനെത്തിയതായിരുന്നു പ്രജ്വാൾ ലക്ഷ്മൺ. തടവുകാരന് നൽകാൻ വേണ്ടി പൊരിച്ച കോഴിക്കാലുകളും ഇയാൾ കൊണ്ടുവന്നിരുന്നു.

ജയിലധികൃതർ കോഴിക്കാലുകൾ പരിശോധിച്ചപ്പോഴാണ് ഇറച്ചിക്കുള്ളിൽ ചെറിയ പൊതിയിലാക്കി തുന്നിച്ചേർത്ത നിലയിൽ കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. 18 പൊതികളാണ് ഇത്തരത്തിൽ ലഭിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja
News Summary - Ganja transported in chicken leg pieces in prison, one arrested
Next Story