ഫരീദാബാദ്: കാൺപൂരിൽ എട്ടു പൊലീസുകാരെ കൊലപ്പെട്ട സംഭവത്തിൽ ഉത്തർ പ്രദേശ് െപാലീസ് തെരയുന്ന കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ ഹരിയാനയിെലത്തിയതായി വിവരം. ഫരീദാബാദിലെ ഒരു ഹോട്ടലിൽനിന്ന് വികാസ് ദുബെയുമായി സാമ്യമുള്ളയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
വിവരം അറിഞ്ഞ് പൊലീസ് ഹോട്ടലിലെത്തിയേപ്പാഴേക്കും വികാസ് ദുബെ അവിടെനിന്ന് കടന്നിരുന്നു. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഒരാളെ അറസ്റ്റ് ചെയ്തു. വികാസ് ദുബെ ഹോട്ടലിൽ ഉണ്ടായിരുന്നതായും പൊലീസ് സംഘം എത്തുന്നതിന്മുമ്പ് അവിടെനിന്ന് കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.
ഹരിയാനയിലെ പ്രധാന നഗരങ്ങളായ ഫരീദാബാദിലും ഗുരുഗ്രാമിലും പരിശോധന കർശനമാക്കി. ഗുരുഗ്രാമിന് സമീപത്തെ രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പുലർത്താൻ നിർദേശം നൽകി.
കാൺപൂരിലെ ആക്രമണത്തിന് ശേഷം വികാസ് ദുബെയെ പിടികൂടാൻ സഹായിക്കുന്നവർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് ദുബെ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് പൊലീസുകാർ യു.പിയിലെ ബിക്രു വില്ലേജിൽ എത്തിയതായിരുന്നു. എന്നാൽ കെട്ടിടത്തിന് മുകളിൽനിന്ന് പൊലീസുകാർക്ക് നേരെ ഗുണ്ടാസംഘം വെടിയുതിർത്തു. ആക്രമണത്തിൽ എട്ടു പൊലീസുകാരാണ് കൊല്ലപ്പെട്ടത്.