Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവികാസ്​ ദുബെയുടെ മരണം...

വികാസ്​ ദുബെയുടെ മരണം രക്തസ്രാവം മൂലമെന്ന്​ പോസ്​റ്റുമോർട്ടം റി​േപ്പാർട്ട്​

text_fields
bookmark_border
വികാസ്​ ദുബെയുടെ മരണം രക്തസ്രാവം മൂലമെന്ന്​ പോസ്​റ്റുമോർട്ടം റി​േപ്പാർട്ട്​
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ കൊടുംകുറ്റവാളി വികാസ്​ ദുബെയുടെ മരണകാരണം വെടിയേറ്റതിനെ തുടർന്നുണ്ടായ രക്തസ്രാവം മൂലമെന്ന്​ പോസ്​റ്റുമോർട്ടം റിപ്പോർട്ട്​. ഈ മാസം ആദ്യം പൊലീസി​​െൻറ പിടിയിൽനിന്ന്​ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെയെ കൊലപ്പെടുത്തുകയായിരുന്നു. 

കാൺപൂരിൽ ദുബെക്കായി നടത്തിയ തെരച്ചിലിനിടയിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന്​ ദുബെക്കായി പൊലീസ്​ തെരച്ചിൽ ശക്തമാക്കി. സംഭവത്തിന്​ ശേഷം ദുബെ യു.പി വിട്ടിരുന്നു. പിന്നീട്​ മധ്യപ്രദേശിലെ ഉജ്ജയിനിലെ ഒരു​ ക്ഷേത്രത്തിൽ നിന്ന്​ ജൂ​ൈല ഒമ്പതിന്​ ഇയാൾ പിടിയിലായി. അവിടെനിന്ന്​ യു.പിയിലേക്ക്​ ദുബെയെ കൊണ്ടുപോരുന്നതിനിടെ ജൂ​ൈല 10ന്​ വെളുപ്പിന്​ വാഹനം അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന്​ ​രക്ഷ​െപ്പടാൻ ശ്രമിച്ച ദുബെയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ്​ പറയുന്നു. 

ദുബെയുടെ ശരീരത്തിൽനിന്ന്​ നാലു വെടിയുണ്ടകൾ കണ്ടെടുത്തതായി ഡോക്​ടർമാർ പറഞ്ഞു. വികാസ്​ ദുബെയുടെ മരണം വ്യാജ ഏറ്റു​മുട്ടൽ എന്നാരോപിച്ച്​ സുപ്രീംകോടതിയിൽ ഉൾപ്പെടെ വിവിധ കോടതികളിൽ നിരവധി ഹരജികൾ എത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policeGangsterAutopsy Report
News Summary - Gangster Vikas Dubey died of haemorrha shock Autopsy report -India news
Next Story